Malayalam Breaking News
കാമുകനുമായുള്ള അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ കടിച്ചു മുറിച്ചു !!
കാമുകനുമായുള്ള അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ കടിച്ചു മുറിച്ചു !!
കാമുകനുമായുള്ള അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ കടിച്ചു മുറിച്ചു !!
കാമുകനുമായുള്ള അവിഹിത ബന്ധം കയ്യോടെ പിടികൂടിയ ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ കടിച്ചു മുറിവേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ പോലീസ് ബുധനാഴ്ച റജിസ്റ്റര്‍ ചെയ്ത കേസില്‍ 35 കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. കാമുകനുമായി കാണരുതാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലായിരുന്നു ഭാര്യയുടെ ഈ കടുംകൈ. വെല്ലൂരിലെ ഗുഡിയാതമിന് സമീപമുള്ള തുറൈമൂലൈ ഗ്രാമത്തിലാണ് സംഭവം. കൊലപാതകശ്രമത്തിന് ജയന്തി എന്ന യുവതിക്കെതിരേ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെ ലൈംഗികാവയവം മുറിഞ്ഞ് രക്തസ്രാവം ഉണ്ടായ നിലയില്‍ 45 കാരന്‍ സെന്താമരയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഞായറാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിലെ ആടിമാസ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സെന്താമര ജയന്തിയുമായി പുറത്തു പോയിരുന്നു.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തെരുവിലെ അലങ്കാരങ്ങളും മറ്റും കാണുന്നതിനായി ഇരുവരും പോകുകയും ഏകദേശം 1.30 യോടെ മടുത്തെന്നും അല്‍പ്പം വിശ്രമിക്കണമെന്നും പറഞ്ഞ് ജയന്തി പോകുകയും ചെയ്‌തു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഭാര്യ തിരിച്ചവരാതിരുന്നതോടെ പരിഭ്രമിച്ച് സെന്താമര അന്വേഷിച്ചു ചെന്നു. തൊട്ടടുത്ത ഗ്രാമത്തിലെ കാമുകന്‍ ദക്ഷിണാമൂര്‍ത്തിക്കൊപ്പം കാണരുതാത്ത നിലയില്‍ ഭാര്യയെ സെന്താമര കണ്ടു. രണ്ടുപേരെയും കയ്യോടെ പിടികൂടിയ സെന്താമര ഇക്കാര്യം നാട്ടുകാരെ അറിയിക്കും എന്ന് ഭീഷണിമുഴക്കി. എന്നാല്‍ പുറത്ത് സഹായത്തിന് വേണ്ടിയുള്ള സെന്താമരയുടെ വിളി ആഘോഷത്തിന്റെ ശബ്ദത്തില്‍ മുങ്ങിപ്പോയി.
അതിനിടക്ക് സെന്താമരയുടെ മുണ്ടഴിഞ്ഞു പോയി. ഇതോടെ ജയന്തി ഭര്‍ത്താവിന്റെ ലൈംഗികാവയവത്തില്‍ കടിച്ചു. മുറിവേറ്റ് വേര്‍പെട്ട് രക്തം വരുന്ന നിലയിലേക്ക് എത്തിയതോടെ കാമുകനുമായി ജയന്തി ഓടി രക്ഷപ്പെട്ടു.
പൊതുവഴിയില്‍ അശ്ലീലം, ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, കൊലപാതകശ്രമം എന്നിവയാണ് ജയന്തിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ജയന്തി കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ജയന്തിയെ ജയിലിലേക്ക് മാറ്റി.
Tamil lady extra marital affair
