Tamil
താരപുത്രി ശ്രുതി ഹാസന്റെ വിവാഹം!
താരപുത്രി ശ്രുതി ഹാസന്റെ വിവാഹം!
By
താരപുത്രി ശ്രുതി ഹാസനാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട നടി . നടന് കമല്‍ഹാസന്റെ മക്കള്‍ ഇരുവരും സിനിമയിലേക്ക് എത്തിയിരുന്നു. മൂത്തമകള്‍ ശ്രുതി ഹാസനാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതോടെ ശ്രുതിയ്ക്ക് ഒത്തിരി ആരാധകരുമുണ്ടായി. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കാമുകനായ മൈക്കിള്‍ കോര്സലേയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും നടി പുറത്ത് വിടാറുണ്ടായിരുന്നു.
ശ്രുതിയുടെ ബന്ധത്തിന് കുടുംബം ഒന്നടങ്കം പിന്തുണയുമായി ഒപ്പമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ട് ഇരുവരും പിരിഞ്ഞെന്നുള്ള വാര്‍ത്ത വന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ മൈക്കിള്‍ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി തന്നെ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ആരാധകിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
തെന്നിന്ത്യയില്‍ സൂപ്പര്‍ നായികയായി മാറിയ താരപുത്രിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്. ഉലകനായകന് കമല്‍ഹാസന്റെയും നടി സരികയുടെയും മകളായ ശ്രുതി തമിഴ് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ്. സിനിമയില്‍ തിളങ്ങി നിന്ന ശ്രുതി ചെറിയൊരു ഇടവേള എടുത്തിരുന്നു. ഉടന്‍ തന്നെ ശ്രുതി ഹാസന് വിവാഹിതയായേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അമേരിക്കന്‍ നാടക നടനായ മൈക്കില്‍ കോര്‍സലേയുമായി ശ്രുതി ഹസന് ഏറെ നാളുകളായി പ്രണയത്തിലാണ്. എയര്‍പോര്‍ട്ടിലും പൊതുപരിപാടികളിലും മൈക്കിളിനൊപ്പം ശ്രുതിയെ കണ്ടതോടെയാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
മൈക്കിളും ശ്രുതിയും ഒന്നിച്ചാണ് താമസമെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളും നടി പങ്കുവെക്കാറുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ മൈക്കിളിനെ കുറിച്ച് ശ്രുതി പറഞ്ഞ കാര്യങ്ങള്ളും വാര്‍ത്തയായിരുന്നു. ഇതോടെ വിവാഹം എപ്പോഴാണെന്ന് ചോദ്യമുയര്‍ന്നു. അക്കാലത്താണ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കമല്‍ ഹാസനൊപ്പം ശ്രുതിയും മൈക്കിളുമെത്തുന്നത്. പിന്നാലെ അമ്മ സരിഗയ്ക്കൊപ്പമുള്ള ശ്രുതിയുടെ ചിത്രവും പുറത്ത് വന്നു. ഇതോടെ മകളുടെ ബന്ധത്തിന് താരകുടുംബത്തില്‍ നിന്നും പിന്തുണയുള്ള കാര്യം പുറത്തറിഞ്ഞു.
ഗോസിപ്പുകളെല്ലാം പാതി വഴിയില്‍ എത്തിയപ്പോഴെക്കും പാപ്പരാസികളെ ഞെട്ടിച്ച് കൊണ്ടുള്ള വാര്‍ത്ത എത്തി. താന്‍ ശ്രുതിയുമായി വേര്‍പിരിഞ്ഞെന്ന കാര്യം മൈക്കില്‍ കോര്സലോ തന്നെയാണ് വെളിപ്പെടുത്തിയത്. പ്രണയം അവസാനിപ്പിച്ചെങ്കിലും ശ്രുതി എപ്പോഴും തന്റെ അടുത്ത സുഹൃത്തായിരിക്കുമെന്നും മൈക്കിള്‍ പറഞ്ഞിരുന്നു. ഇതോടെ താരപുത്രിയുടെ വിവാഹത്തിന് കാത്തിരുന്ന ആരാധകര്‍ നിരാശയിലുമായി.
വീണ്ടും വിവാഹത്തെ കുറിച്ച് ശ്രുതിയുടെ പ്ലാന്‍ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരാള്‍ അത് നേരിട്ട് ചോദിക്കുകയും ചെയ്തിരിക്കുകയാണ്. മാലാഖയായ ശ്രുതി.. എപ്പോഴാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നതെന്ന് ഞങ്ങള്‍ ഫാന്സിനോട് പറയാമോ? അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഫാന്‍സ് മുഴുവന്‍ ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തും. നിങ്ങളുടെ കടുത്ത ആരാധകരെ എല്ലാം വിവാഹത്തില്‍ ക്ഷണിക്കണമെന്നുമായിരുന്നു ട്വീറ്റ്. ഒടുവില്‍ ഇതിന് മറുപടിയുമായി ശ്രുതി തന്നെ എത്തിയിരിക്കുകയാണ്.
വിവാഹത്തിന് വേണ്ടിയാണെങ്കില്‍ ഇപ്പോഴൊന്നുമല്ല, ഇനിയും ഏറെ കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് ശ്രുതി പറയുന്നത്. അതിനാല്‍ നമുക്ക് ഒരുമിച്ച് ഒരു പിറന്നാള്‍ ആഘോഷിക്കാമെന്നുമായിരുന്നു നടിയുടെ മറുപടി. ഫാന്‍സിന് മുന്പില് പരസ്യമായി മനസ് തുറന്ന ശ്രുതിയുടെ പോസ്റ്റ് അതിവേഗാണ് വൈറലായത്. മാത്രമല്ല ഇതില്‍ നിന്നും ശ്രുതി അടുത്ത കാലത്തൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുള്ള കാര്യം വ്യക്തമാണ്. അതേ സമയം വീണ്ടും സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് നടിയിപ്പോള്‍. വിജയ് സേതുപതി നായകനാവുന്ന ലാബം എന്ന ചിത്രത്തിലാണ് ശ്രുതിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
talk about shruti haasan marriage
