ഒരുമിച്ചെത്തിയ സിനിമ എല്ലാം മാറ്റിമറിച്ചു; പിണക്കം മറന്ന് ഹൻസികയും ചിമ്പുവും വീണ്ടും ജീവിതത്തിലേക്ക്…
By
മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷിച്ച താര പ്രണയമാണ് ചിമ്ബു -ഹന്‍സിക ബന്ധം. വിവാഹം വരെ എത്തിയ ബന്ധത്തില്‍ നിന്നും ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവനയിലൂടെ ചിമ്ബു അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. കാമുകിയുമായുള്ള വേര്‍പിരിയല്‍ ചിമ്ബുവിനെ മാനസികമായും തളര്‍ത്തിയിരുന്നു. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ്. മാജിക്കല്‍ കപ്പിളായ ചിമ്പുവിനേയും ഹന്‍സികയേയും വീണ്ടും ഒരുമിപ്പിച്ചത് സംവിധായകനായ യുആര്‍ ജലീലാണ്. സിനിമിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മാജിക്കല്‍ കപ്പിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് സംവിധായകന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംവിധായകന്റെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയായി ഇരുവരും പഴയ പ്രണയം പൊടിതട്ടിയെടുത്തോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നാളുകള്‍ക്ക് ശേഷം സിനിമയ്ക്കായി ഒരുമിച്ച ഇരുവരും വീണ്ടും പ്രണയത്തിലായോ എന്നാണ് ആരാധകരുടെ ചോദ്യം. ഹന്‍സികയുടെ ജീവിതത്തിലെ 50ാമത്തെ സിനിമയാണ് മഹാ. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരുമ്ബോള്‍ ഇവരുടെ പഴയ പ്രണയവും വാര്‍ത്തകളില്‍ നിറയുകയാണ്. 2015ല്‍ റിലീസ് ചെയ്ത വാളു എന്ന സിനിമയിലാണ് ഇതിനു മുമ്ബ് ഹന്‍സികയും ചിമ്ബുവും ഒന്നിച്ചത്.
hansika and chimbu