Connect with us

ലാലേട്ടൻ നല്ല നാടൻ അടിയാണ്! സെറ്റിൽ ഓടിനടന്ന് അടിക്കുന്നത് സുരേഷ് ഗോപിയും മോഹൻലാലും; മമ്മുട്ടിയുടെ ഇടവേണമെങ്കിൽ വില്ലന്മാർ അങ്ങോട്ട് ചെന്ന് വാങ്ങണം: എബ്രഹാം കോശി

Actor

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് എബ്രഹാം കോശി. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ മിക്ക സൂപ്പർ താരങ്ങളുടെയും ഒപ്പം വില്ലൻ വേഷങ്ങൾ ചെയിത താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ മൂന്നു സൂപ്പർതാരങ്ങളുടെയും സംഘട്ടന ശൈലിയെ പറ്റിയാണ് നടൻ മനസ്സ് തുറക്കുന്നത്.

സുരേഷ് ഗോപിയ്ക്ക് നന്നായി ഫൈറ്റ് ചെയ്യാൻ അറിയാം. ഫൈറ്റ് ചെയ്യാനായി ജനിച്ച ആളാണെന്ന് തോന്നിപ്പോകുമെന്നും അതിനാൽ സുരേഷ് ഗോപിക്കൊപ്പം ഫൈറ്റ് ചെയ്യാൻ കംഫർട്ടാണെന്നും എബ്രഹാം പറയുന്നു.

അതുപോലെ തന്നെയാണ് ലാലേട്ടനും. ലാലേട്ടന് നാടൻ തല്ലാണ് ഏറ്റവും യോജിച്ചത്. അത് പുലിമുരുകനിലെ ഫൈറ്റ് അല്ല. നല്ല നാടൻ അടിയാണ് ചേരുക. എന്നാൽ മമ്മുട്ടി ഇരുവരെയും പോലെ അല്ലെന്നും എബ്രഹാം കൂട്ടിച്ചേർത്തു.

മമ്മൂക്കയെ പോലെ അല്ല ലാലേട്ടനും സുരേഷേട്ടനും. വില്ലന്മാർ നിൽക്കുന്നിടത്ത് പോയി ഇവർ അടിക്കാറുണ്ട്. പക്ഷേ മമ്മൂക്കയ്‌ക്ക് ഒരു കുഴപ്പമേ ഉള്ളൂ. മമ്മൂക്ക ഓടിനടന്ന് ഇടിക്കത്തില്ല. മമ്മൂക്ക നിക്കുന്നിടത്ത് ഇടികൊള്ളാൻ വില്ലന്മാർ ചെല്ലണമെന്നും അവിടെ ചെന്ന് ഇടി വാങ്ങിച്ചു പൊയ്‌ക്കോണമെന്നും എബ്രഹാം വെളിപ്പെടുത്തുന്നു.

അതേസമയം മമ്മൂക്ക പ്രായമുള്ള ഒരു മനുഷ്യനാണ്. മുഖം കൊണ്ട് കസേരയിൽ മാത്രം ഇരുന്ന് ചെയ്യേണ്ട ഒന്നല്ലല്ലോ ഫൈറ്റ്. കയ്യും കാലും ഒക്കെ നന്നായി അനങ്ങണം. മമ്മൂക്കയ്‌ക്ക് അത് പ്രശ്നമൊന്നുമല്ല. കാരണം ഡെയിലി എക്സർസൈസ് ചെയ്യുന്നുണ്ടെന്നും എന്നാലും സംവിധായകർ അദ്ദേഹത്തെ അധികം ഫൈറ്റ് ചെയ്യിപ്പിക്കാറില്ലെന്നും നടൻ വ്യക്തമാക്കി.

എങ്കിലും അദ്ദേഹം ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്നത് നല്ല ഫിറ്റ്നസ് ഉള്ളതുകൊണ്ടാണ്. തന്നെക്കൊണ്ട് അങ്ങനെ കഴിയണമെന്നില്ലെന്നും അദ്ദേഹം മൂന്നു ദിവസംകൊണ്ട് ഫൈറ്റ് ചെയ്യുന്നത് താൻ ചിലപ്പോൾ ഒരാഴ്ച എടുത്തേക്കുമെന്നും എബ്രഹാം പറയുന്നു.

Continue Reading
You may also like...

More in Actor

Trending