Connect with us

സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം, ആ കഥാപാത്രത്തെ പ്രേക്ഷകർ വെറുക്കുന്നുവെന്നതാണ് തന്റെ വിജയം; സന്തോഷം പങ്കുവച്ച് നജീബിന്റെ അർബാബ്

Malayalam

സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം, ആ കഥാപാത്രത്തെ പ്രേക്ഷകർ വെറുക്കുന്നുവെന്നതാണ് തന്റെ വിജയം; സന്തോഷം പങ്കുവച്ച് നജീബിന്റെ അർബാബ്

സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം, ആ കഥാപാത്രത്തെ പ്രേക്ഷകർ വെറുക്കുന്നുവെന്നതാണ് തന്റെ വിജയം; സന്തോഷം പങ്കുവച്ച് നജീബിന്റെ അർബാബ്

ആടു ജീവിതം സിനിമയുടെ പുരസ്‌കാര നേട്ടങ്ങളിൽ സന്തോഷം പങ്കുവച്ച് ചിത്രത്തിൽ നജീബിന്റെ അർബാബ് ആയി എത്തിയ ഡോ. താലിബ് അൽ ബലൂഷി. ചിത്രത്തിന് നിരവധി പുരസ്‌കാരം ലഭിച്ചതിൽ വളരെ ആഹ്ലാദത്തിലാണ്. സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ബലൂഷി പറഞ്ഞു.

ചിത്രത്തിൽ തിനിയ്ക്ക് അവസരം നൽകിയ ബ്ലെസിയോട് പ്രത്യേകം നന്ദി പറയുന്നുവെന്നും തന്റെ പ്രകടനം എല്ലാവർക്കും ഇഷ്ടമയെന്ന് മനസ്സിലാക്കുന്നുവെന്നും താൻ ചെയ്ത കഥാപാത്രത്തെ പ്രേക്ഷകർ വെറുക്കുന്നുവെന്നതാണ്തന്റെ വിജയമാണെന്നും അ്ദേഹം പറയുന്നു. സിനിമ ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ നിരവധി ഒമാനികൾ സിനിമ കാണുകയും സിനിമയേയും തന്റെ പ്രകടനത്തെയും അഭിനന്ദിച്ചതായും ബലൂഷി വ്യക്തമാക്കി.

ബലൂഷിയുടെ രണ്ടാമത്തെ മലയാളം സിനിമയാണ് ആടുജീവിതം. സിനിമാ റിലീസിന്റെ ആദ്യ ഘട്ടത്തിൽ ഒമാനിൽ പ്രദർശന അനുമതി ലഭിച്ചിരുന്നില്ല. ബലൂഷിയുടെ ഉൾപ്പെടെ ഇടപെടലിന്റെ ഫലമായാണ് സിനിമ ഒമാനിലും പ്രദർശിപ്പിച്ചത്. സംസ്ഥാന പുരസ്കാര വേളയിൽ മികച്ച നടനും സംവിധായകനും ഉൾപ്പടെ ഒൻപത് പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.

കൂടാതെ മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രമായും ആടുജീവിതത്തെ തെരഞ്ഞെടുത്തു. നജീബിന്റെ മരുഭൂമിയിലെ ദുരിതജീവിതത്തെ മനോഹരമായി അവതരിപ്പിച്ചതിന് പൃഥ്വിരാജിനാണ് മികച്ച നടനുള്ള അവാർഡ്. ബ്ലെസിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനൊപ്പം മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.ആടുജീവിതത്തിനായി കാമറ ചലിപ്പിച്ച കെ എസ് സുനിലിനും ശബ്ദ മിശ്രണം നിർവഹിച്ച റസൂൽ പൂക്കുട്ടി, ശരത് മോഹൻ എന്നിവരും പുരസ്‌കാരം നേടി. രഞ്ജിത് അമ്പാടി മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചു. കളറിസ്റ്റ് വൈശാഖ് ശിവ ​ഗണേഷ്.

More in Malayalam

Trending