Connect with us

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാര പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ‘പെരിയോനെ’!

Malayalam

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാര പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ‘പെരിയോനെ’!

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാര പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ‘പെരിയോനെ’!

മലയാള സിനിമാലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന, മലയാള സിനിമയുടെ ത്നനെ അഭിമാനമായി മാറിയ ബ്ലെസി ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ എആർ റഹ്മാൻ സംവിധാനം ചെയ്ത ​ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തെ തേടിെത്തിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു അന്താരാഷ്ട്ര നേട്ടത്തിനരികെ എത്തി നിൽക്കുകയാണ് ആടുജീവിതം. പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ചിത്രത്തിലെ ​ഗാനങ്ങൾ. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്.

പെരിയോനെ എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. റഫീക്ക് അഹമ്മദും എ.ആർ റഹ്മാനും വരികളെഴുതി, റഹ്മാൻ സം​ഗീത സംവിധാനം നിർവഹിച്ച ​ഗാനമാണിത്. ജിതിൻ രാജാണ് ഗാനം ആലപിച്ചത്. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരത്തിനായി എ.ആർ റഹ്മാനും നാമനിർദേശം ചെയ്യപ്പെട്ടു.

ഗേൾ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രൽസ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സൺ എന്നിവയാണ് ആടുജീവിതത്തോടു മത്സരിക്കുന്ന മറ്റു ചിത്രങ്ങൾ. സോങ്–ഓൺസ്ക്രീൻ പെർഫോമൻസ് വിഭാഗത്തിൽ സഞ്ജയ് ലീലാ ബൻസാലിയും ഇന്ത്യയിൽ നിന്ന് മത്സരത്തിനുണ്ട്. ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. സെലീന ​ഗോമസ്, ഡ്വൈയ്ൻ ജോൺസൺ തുടങ്ങിയവർ ചടങ്ങിനെത്തും.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രം ബ്ലെസി എന്ന ചലച്ചിത്രകാരന്റേയും പൃഥ്വിരാജ് എന്ന നടന്റെയും 10 വർഷത്തെ കഠിനാധ്വാനമാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. 2018 മാർച്ചിൽ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് ജോർദാൻ, അൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

ഇതിനിടയിൽ കോവിഡ് കാലത്ത് സംഘം ജോർദാനിൽ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിച്ചത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന് വേണ്ടി ശബ്ദ മിശ്രണം നിർവഹിച്ചത്. കെ.എസ്. സുനിലായിരുന്നു ഛായാഗ്രാഹകൻ.

More in Malayalam

Trending