അമ്മ യോഗ ചെയ്യുന്നത് ക്ഷമയോടെ കണ്ടിരുന്ന് തൈമൂർ; വൈറലായി കരീനയുടെ ഫിറ്റ്‌നസ് വീഡിയോ
പൊതുവെ ഫിറ്റ്നസിന്റെ കാര്യത്തിൽ പെർഫെക്ട് ആണ് ബോളിവുഡിലെ താര റാണിമാർ. ഇപ്പോള്‍ വീട്ടില്‍ സൂര്യ നമസ്‌കാരം ചെയ്യുന്നതിന്റെ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡിലെ ഫിറ്റ്‌നസ് മദറെന്ന് അറിയപ്പെടുന്ന കരീന കപ്പൂർ. മകൻ തൈമൂറിന് ജന്മം നല്‍കിയതിന് പിന്നാലെ വളരെ പെട്ടെന്നാണ് താരം തന്റെ പഴയ ശരീര സൗന്ദര്യത്തിലേക്ക് മടങ്ങിയെത്തിയത്.
ഇപ്പോഴും തന്റെ വ്യായാമത്തിലും ട്രെയ്‌നിങ്ങിലും ഒരു കോംപ്രമൈസിനും താരം തയാറല്ല. അമ്മ യോഗ ചെയ്യുന്നത് നോക്കി മകന്‍ തൈമൂറും അടുത്തിരിക്കുകയാണ്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്നാല്‍ കരീനയുടെ യോഗയെക്കാള്‍ കൈയ്യടി നേടുന്നത് പുറകില്‍ ഇരുന്ന് കളിക്കുന്ന തൈമൂറിനാണ്. ട്രെഡ്മല്ലില്‍ ഇരുന്ന് ക്ഷമയോടെ അമ്മയുടെ യോഗ കാണുകയാണ് തൈമൂര്‍. എന്തായാലും ഈ കുട്ടിയെ കാണാന്‍ വേണ്ടി മാത്രം ഈ വീഡിയോ പത്ത് തവണയെങ്കിലും കണ്ടു എന്നാണ് ആരാധകരില്‍ ഒരാള്‍ പറഞ്ഞിരിക്കുന്നത്.
taimur -kareena- sees- fitness video
