Connect with us

മകനെ തോളിലേറ്റിയ ചിത്രമെടുക്കാൻ ശ്രമിച്ചു; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ബോളിവുഡ് നടൻ

Bollywood

മകനെ തോളിലേറ്റിയ ചിത്രമെടുക്കാൻ ശ്രമിച്ചു; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ബോളിവുഡ് നടൻ

മകനെ തോളിലേറ്റിയ ചിത്രമെടുക്കാൻ ശ്രമിച്ചു; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ബോളിവുഡ് നടൻ

മകനെ തോളിലേറ്റിയ ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ബോളിവുഡ് നടൻ സെയിഫ് അലി ഖാൻ. തന്റെ വീടിന് മുന്നോട്ട് ഇറങ്ങിയപ്പോള്‍ ഫ്‌ളാഷുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് സെയിഫ് കയർത്തത്.

തൈമൂറിനെ തോളിലേറ്റി പുറത്തേക്ക് വന്നപ്പോഴാണ് ചിത്രങ്ങള്‍ എടുക്കാന്‍ മാധ്യമ പ്രവർത്തകർ എത്തിയത്. നടന്ന് വരുമ്പോൾ തന്നെ ചിത്രമെടുക്കരുതെന്ന് സെയിഫ ആംഗ്യം കാണിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളെ കണ്ട തൈമൂര്‍ കൈവീശിക്കാണിക്കാന്‍ തുടങ്ങി. തുടർന്ന് സെയിഫ് അവര്‍ക്കടുത്തേക്ക് ചെന്ന് തന്റെ അനിഷ്ട്ടം പ്രകടിപ്പിച്ചു. മതിയാക്ക് നിങ്ങള്‍ക്ക് ഇത് ചെയ്യാനുള്ള അവകാശം ഇല്ലെന്നും മുൻപ് പറഞ്ഞപ്പോലെ വീടിന് മുന്നില്‍ വെച്ച ചിത്രങ്ങള്‍ എടുക്കരുതെന്നും സെയ്ഫ് അലി ഖാൻ വിമർശിച്ചു.

എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ്സെയിഫ് അലീഖാനും കരീനാ കപൂറും. മുൻപും പല തവണ വിഷയത്തിൽ വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. തൈമൂറിനെ എവിടെ കണ്ടാലും ചിത്രങ്ങള്‍ എടുക്കുന്നതിനെതിരെ പല തവണ സെയ്ഫും കരീനയും രംഗത്തെത്തിയിരുന്നു.

saif ali khan- angry with journalist

More in Bollywood

Trending

Recent

To Top