നിരവധി ആരാധകരുള്ള താരമാണ് തബു. അജയ് ദേവ്ഗണിനൊപ്പമുള്ള ഔറൊൻ മേ കഹൻ ദം ഥാ എന്ന ചിത്രമാണ് തബുവിന്റേതായി ഇനി പുറത്തുവരാനുള്ളത്. ഈ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഷാരൂഖിനൊപ്പം അഭിനയിച്ചതിനേക്കുറിച്ച് പറയുകയാണ് താരം.
ഓം ശാന്തി ഓം എന്ന സിനിമയിലെ ദീവാംഗി ദീവാംഗി എന്ന ഗാനരംഗത്തിലാണ് ഷാരൂഖിനൊപ്പം തബു ചുവട് വെച്ചത്. ‘എന്നെയും ഷാരൂഖിനെയും സ്‌ക്രീനിൽ ഒരുമിച്ച് കാണാൻ ഒരുപാട് പേർക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞ തബു ദീവാംഗി ദീവാംഗി എന്ന ഗാനരംഗത്തേക്കുറിച്ചും പറഞ്ഞു.
ഞങ്ങൾ എല്ലാവരുമെത്തിയ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഫറയ്ക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അത് ഭയങ്കര രസമായിരുന്നു. അവർ എനിക്ക് മികച്ച വസ്ത്രങ്ങളും മുടിയും മേക്കപ്പും എല്ലാം ഒരുക്കി തന്നു. ഷാരൂഖ് ഖാൻ ഞങ്ങൾക്ക് വളരെ വിലപിടിപ്പുള്ള സമ്മാനങ്ങളും തന്നു എന്നും തബു പറഞ്ഞു.
അടുത്തിടെ സംവിധായകന്‍ പ്രിയദര്‍ശനൊപ്പമുള്ള അനുഭവവും താരം പങ്കുവെച്ചിരുന്നു. വിരാസത് എന്ന ചിത്രത്തിനിടെയുള്ള സംഭവങ്ങളാണ് തബു വെളിപ്പെടുത്തിയത്. കഥാപാത്രത്തിനായി തലയില്‍ എണ്ണ പുരട്ടാന്‍ ആവശ്യപ്പെട്ടെന്നും ഇതിന് പകരം ജെല്‍ പുരട്ടിയപ്പോള്‍ സംവിധാകന്‍ തന്നെ തന്‍റെ തലയില്‍ എണ്ണ ഒഴിച്ചെന്നും താരം പറഞ്ഞിരുന്നു.
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...