Actress
അറിഞ്ഞ് വെച്ചിട്ടും വീണ്ടും വീണ്ടും എന്തിനാണ് ചോദിക്കുന്നത്, നടന്മാരോടും അവർക്ക് ഉയർന്ന പ്രതിഫലം നൽകുന്ന ആളുകളോടുമാണ് ആ ചോദ്യം ചോദിക്കേണ്ടത്; തബു
അറിഞ്ഞ് വെച്ചിട്ടും വീണ്ടും വീണ്ടും എന്തിനാണ് ചോദിക്കുന്നത്, നടന്മാരോടും അവർക്ക് ഉയർന്ന പ്രതിഫലം നൽകുന്ന ആളുകളോടുമാണ് ആ ചോദ്യം ചോദിക്കേണ്ടത്; തബു
നിരവധി ആരാധകരുള്ള നടിയാണ് തബൂ. മുൻനിര നായികാ സ്ഥാനം എന്നതിനപ്പുറം തനിക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രം ചെയ്യാനാണ് തബു താൽപര്യപ്പെട്ടത്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ തബുവിന് ലഭിച്ചു. മലയാളക്കരയ്ക്കും പ്രിയങ്കരിയാണ് തബു. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ സിനിമകളിലൂടെയാണ് തബു മലയാളികൾക്ക് മുന്നിലെത്തിയത്.
ഇപ്പോഴിതാ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നടിമാർക്കാണ് കുറവ് പ്രതിഫലം ലഭിക്കുന്നത് എന്ന് അറിയാവുന്നവർ അത് വീണ്ടും ആവർത്തിക്കുന്നതിന് എന്തിനാണ് എന്നാണ് തബു ചോദിക്കുന്നു.
പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ എപ്പോഴും കൂടുതലായി നേരിടുന്നത് നടിമാരാണ്. മാധ്യപ്രവർത്തകർ എപ്പോഴും ഈ ചോദ്യങ്ങൾ നടിമാരോട് മാത്രമാണ് ചോദിക്കുന്നത്. നിങ്ങൾക്ക് അറിയാം നടന്മാരെക്കാളും കുറവ് പ്രതിഫലമാണ് സിനിമയിൽ നടിമാർക്ക് ലഭിക്കുന്നതെന്ന്.
ഇത് അറിഞ്ഞ് വെച്ചിട്ടും വീണ്ടും വീണ്ടും എന്തിനാണ് ചോദിക്കുന്നത്. ഈ ചോദ്യം നടന്മാരോടും അവർക്ക് ഉയർന്ന പ്രതിഫലം നൽകുന്ന ആളുകളോടുമാണ് ചോദിക്കേണ്ടത്. എന്തുകൊണ്ട് നിങ്ങളാരും ഇത് അവരോട് ചോദിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്ന് നടന്മാരോട് ചോദിക്കാത്തത് എന്താണ് എന്നും തബു ചോദിക്കുന്നു.
അതേസമയം അജയ് ദേവ്ഗൺ നായകനായ ‘ഔറോൻ മേം കഹാൻ ദം താ’ ആണ് തബുവിന്റെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എച്ച്ബിഓ മാക്സ് ഒരുക്കുന്ന ബ്രഹ്മാണ്ഡ സീരിസ് ‘ഡ്യൂൺ പ്രൊഫെസിലും പ്രധാന വേഷത്തിൽ തബു എത്തുന്നുണ്ട്.
സിസ്റ്റർ ഫ്രാൻസെസ്ക എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. ഡ്യൂൺ: ദ് സിസ്റ്റർഹുഡ് എന്ന പേരിൽ 2019 ൽ തുടങ്ങിയ പ്രോജക്റ്റ് ആണിത്. തബു അഭിനയിക്കുന്ന രണ്ടാമത്തെ ടെലിവിഷൻ സിരീസ് ആണ് ഡ്യൂൺ: പ്രൊഫെസി. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത മീര നായരുടെ എ സ്യൂട്ടബിൾ ബോയ് ആണ് ആദ്യ സിരീസ്.