Connect with us

ആവേശം കണ്ടപ്പോൾ ഇതുപോലെ ഇടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു; കനി കുസൃതി

Actress

ആവേശം കണ്ടപ്പോൾ ഇതുപോലെ ഇടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു; കനി കുസൃതി

ആവേശം കണ്ടപ്പോൾ ഇതുപോലെ ഇടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു; കനി കുസൃതി

പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് കനി കുസൃതി. വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായി സ്ഥാനം ഉറപ്പിക്കാൻ കനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കനി കേന്ദ്ര കഥാപാത്രമായ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

സിനിമയ്ക്ക് അകത്ത് മാത്രമല്ല, സിനിമയ്ക്ക് പുറത്തും തന്റേതായി അഭിപ്രായങ്ങൾ കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും കനി ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ആവേശം കണ്ടപ്പോൾ ഇതുപോലെ ഇടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. നമുക്ക് കൊതി വരുമല്ലോ അത് കാണാൻ. അല്ലെങ്കിൽ ഒരു പാർട്ട് 2 ഉണ്ടായിരുന്നെങ്കിൽ, ആരെങ്കിലും ഇറങ്ങി വന്നാൽ എന്ത് രസമായിരിക്കും, അങ്ങനെ ആർക്ക് പെർഫോം ചെയ്യാൻ പറ്റും എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്.പക്ഷെ ആ കഥയ്ക്ക് അങ്ങനെയൊനൊരു കഥാപാത്രം ആവശ്യമില്ലെങ്കിൽ കുത്തിത്തിരുകി കയറ്റേണ്ട ആവശ്യമില്ല.

പക്ഷെ ഇവിടെ ഒരു വർഷം ഇരുനൂറോളം സിനിമകൾ ഇറങ്ങുന്നുണ്ട്. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് രസകരമായ സ്ത്രീ കഥാപാത്രങ്ങൾ വരുന്നില്ലെങ്കിൽ, അത് കഥകൾ ഇല്ലാത്തത് കൊണ്ടാണോ, അതോ കഥകളുണ്ട് പക്ഷെ നിർമ്മാതാക്കളെ
കിട്ടാത്തത് കൊണ്ടാണോ..? ഞാൻ ഏറ്റവും മിസ്സ് ചെയ്യുന്നത് എഴുപതുകളിലും, എൺപതുകളിലും, തൊണ്ണൂറുകളിലും, ഹ്യൂമറസ് എന്ന് പറയുന്ന ഒരു സ്ഥലമുണ്ടായിരുന്നു.

ഒന്നാമത് മലയാളികൾ തമാശ പറയുന്ന മനുഷ്യരാണ്. അത് സ്ത്രീകൾക്കും ഇവിടെ ഉള്ളത് തന്നെയാണ്. ഫിലോമിന, മീന, ഉർവശി, കൽപ്പന, കെപിഎസി ലളിത, സുകുമാരി ഇവർക്കൊക്കെ പെർഫോമൻസ് സാധ്യതകൾ ഒരുപാട് കൊടുത്ത ഒരുപാട് സിനിമകൾ ഉണ്ട്. ഇപ്പോഴത്തെ അഭിനേതാക്കൾക്ക് അത് കിട്ടുന്നില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട് എന്നാണ് കനി പറയുന്നത്.

അതേസമയം, സിനിമയിൽ കൊ ലപാതകം കാണിക്കുന്നത് തനിക്ക് ഇപ്പോഴും ഒട്ടും ഓക്കെയല്ലെന്നും കനി പറഞഅഞിരുന്നു. സിനിമയിലെ വയലൻസും ആരെയെങ്കിലും കൊ ല്ലുന്നതുമൊന്നും കാണാൻ എനിക്ക് ഓക്കെയല്ല. ഒരു പ്രേക്ഷക എന്ന നിലയ്ക്ക് ഞാൻ പലപ്പോഴും അതെല്ലാം കാണാതിരിക്കാനേ ശ്രമിക്കുകയുള്ളൂ.

പക്ഷെ എത്രയോ പേർ ഒരാളെ കൊ ല്ലുന്നത് കുഴപ്പമില്ലാതെ കാണുന്നു. അത് ഒട്ടും ഓക്കെ അല്ലാത്ത പ്രേക്ഷകയാണ് ഞാൻ. പക്ഷെ ലോകത്തൊക്കെ എത്രയോ പേർ കാണിക്കുന്നുണ്ട്.

റേപ്പൊക്കെ വിഷ്വലി കാണിക്കുന്നതൊന്നും എനിക്ക് പറ്റില്ല. പക്ഷെ കുറെ പേർ അത് കാണുന്നുണ്ട്. അതൊന്നും കാണാൻ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല.

ഇടി പോലും കാണാൻ പറ്റില്ല. എനിക്ക് തോന്നുന്നത് ആവേശം എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഇടി കാണുന്നത്. കാരണം ഇന്ന് വരെ ഞാനൊരു പടത്തിലും ഇടി കണ്ടിട്ടില്ല. ഇടി വരുമ്പോൾ ഞാൻ കണ്ണ് പൊത്തി ചെവി പൊത്തി ഇരിക്കും. വീട്ടിൽ ആണെങ്കിൽ ഞാൻ പുറത്തേക്ക് ഇറങ്ങി ഓടുമായിരുന്നുവെന്നും നടി പറഞ്ഞിരുന്നു.

More in Actress

Trending