Connect with us

ഡ്യൂപ് ഒന്നുമില്ല അത് എന്റെ കാലുകൾ തന്നെയാണ്, സെലേന എന്ന കഥാപാത്രത്തിനുവേണ്ടുന്നതെല്ലാം നൽകിയിട്ടുണ്ട് ; സ്വാസിക !

Movies

ഡ്യൂപ് ഒന്നുമില്ല അത് എന്റെ കാലുകൾ തന്നെയാണ്, സെലേന എന്ന കഥാപാത്രത്തിനുവേണ്ടുന്നതെല്ലാം നൽകിയിട്ടുണ്ട് ; സ്വാസിക !

ഡ്യൂപ് ഒന്നുമില്ല അത് എന്റെ കാലുകൾ തന്നെയാണ്, സെലേന എന്ന കഥാപാത്രത്തിനുവേണ്ടുന്നതെല്ലാം നൽകിയിട്ടുണ്ട് ; സ്വാസിക !

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം നേടിയ നടിയാണ് സ്വാസിക. സിനിമയിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരം യുവാക്കളുടെ പ്രിയ നായികയാണ്. ഇപ്പോൾ ‘ചതുരം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത് . സ്വാസികയുടെ കരിയറില്‍ തീര്‍ച്ചയായും അടയാളപ്പെടുത്തപ്പെടുന്ന സിനിമയാകും ചതുരം. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും എല്ലാം വന്നപ്പോള്‍ മുതല്‍ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.

ചിത്രത്തിൽ അഭിനയിച്ചത് ഞാൻ തന്നെയാണ്, ഡ്യൂപ് ഒന്നുമില്ല എന്നാണ് നടി പറയുന്നത്. “ഡ്യൂപ് ആണ് അഭിനയിച്ചതെന്ന് ചില കമന്റുകൾ കണ്ടു. ഞാൻ ഇതിനു മുൻപ് എന്റെ ശരീരഭാഗങ്ങൾ അങ്ങനെ കാണിച്ചുള്ള വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല”, സ്വാസിക അഭിമുഖത്തിൽ പറഞ്ഞു. എന്റെ കാലുകൾ തന്നെയാണ്. എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രത്തിനുവേണ്ടുന്നതെല്ലാം നൽകിയിട്ടുണ്ട് എന്നും സ്വാസിക പറയുന്നു.

ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പം അല്ല. ഒന്നാമത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കുന്നത്. ചിരി വരും. അപ്പോള്‍ റീ ടേക്ക് പോവും. അതല്ല എങ്കില്‍ ലൈറ്റ് പോവും, ഫോക്കസ് പോകും. അപ്പോഴൊക്കെ റീ ടേക്കുകള്‍ വരും. പിന്നെ മടുപ്പും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നല്‍ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളൂ എങ്കിലും അതിന് എടുക്കുന്ന എഫേട്ട് വളരെ കൂടുതലാണ്- സ്വാസിക മുൻപ് പറഞ്ഞിട്ടുണ്ട്.

More in Movies

Trending

Recent

To Top