Connect with us

ബിഗ് ബോസിന് അപകടം ഉടൻ സർജറി വേണം ! വെളിപ്പെടുത്തി ശാലിനി !

TV Shows

ബിഗ് ബോസിന് അപകടം ഉടൻ സർജറി വേണം ! വെളിപ്പെടുത്തി ശാലിനി !

ബിഗ് ബോസിന് അപകടം ഉടൻ സർജറി വേണം ! വെളിപ്പെടുത്തി ശാലിനി !

ബിഗ് ബോസ്’ എന്നാൽ ആരാധകർക്ക് ശബ്ദമാണ്. മത്സാർത്ഥിയായിരുന്ന ജാസ്മിൻ മൂസയുടെ ഭാഷയിൽ പറഞ്ഞാൽ ‘ഇടിമുഴക്കം’പോലൊരു ശബ്ദം,100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത മത്സാർത്ഥികൾക്ക് ഒരു വഴികാട്ടിയായി നിർദ്ദേശങ്ങൾ നൽകി, ശകാരിച്ചു ഇണങ്ങിയും പിണങ്ങിയും ദേഷ്യപ്പെട്ടുമെല്ലാം ഒപ്പമുണ്ടായ ‘ബോസ്’.

ഇപ്പോഴിതാ ആ ശബ്ദത്തിന് ഉടമയ്ക്ക് അപകടം പറ്റിയെന്ന് പറയുകയാണ് ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ശാലിനി നായർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ശാലിനി ഇക്കാര്യം പങ്കുവെച്ചത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ

‘ഒരൊറ്റ ശബ്ദം കൊണ്ട് വീട്ടിലെ മുഴുവൻ കുടുംബാഗങ്ങളെയും വരച്ച വരയിൽ നിർത്തിയ നമ്മുടെ പ്രിയപ്പെട്ട ബിഗ്ഗ്‌ബോസ്സിന് ആശങ്കപ്പെടേണ്ടതല്ല എങ്കിലും പ്രിയപ്പെട്ടവർക്ക് വേദനയുണ്ടാക്കും വിധം ഒരപകടം ഉണ്ടായിരിക്കുന്നു.കൈക്ക് പൊട്ടലുള്ളതുകൊണ്ട് ഉടനെ ഒരു സർജറി ഉണ്ടായേക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹവുമായി സംസാരിച്ചിരുന്നു.


പഴയ തഗ്ഗിന് ഒരു മാറ്റവും ഇല്ലാതെ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു “ശാലിനി സർജറി കഴിയും വരെ ഷുഗർ ലെവൽ കൂടിക്കൂടാ അതൊകൊണ്ട് ഇപ്പൊ പഞ്ചാര കലക്കണ്ടാട്ടോ,, അടുത്ത സീസണ് മുൻപ് ഒന്ന് ബ്രേക്ക്‌ ഇട്ടതല്ലേ എന്ന്!!പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ബിഗ്ഗ്‌ബോസ്സ് വീട്ടിൽ ഈ ശബ്ദം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.തുടക്ക നാളുകളിൽ ശബ്ദം കേട്ട് തിരിച്ച് സംസാരിക്കും, എന്റെ പേരൊന്ന് വിളിക്കൂ ബിഗ്ഗ്‌ബോസ്സ് എന്ന് പറയും ഇടക്കൊക്കെ അത് കേട്ടിട്ടോ എന്തോ അദ്ദേഹം അങ്ങനെ ടാസ്ക് ലെറ്റർ വായിക്കാൻ വിളിക്കും. അങ്ങിനെ അവസാനത്തെ ദിവസങ്ങളിൽ വീടിനുള്ളിൽ കയറാൻ കഴിഞ്ഞപ്പോഴും മൈക്കിൽ ആരും കാണാതെ ഞാൻ പറഞ്ഞു “ബിഗ്ഗ്‌ബോസ്സ് ഒന്നുകൂടി ഒന്ന് സംസാരിക്കാൻ,,കൺഫെഷൻ റൂം കാണാൻ ഒരവസരം കിട്ടിയെങ്കിൽ എന്ന്,,
അത് കേട്ടിട്ടാണോ എന്തോ ബിഗ്ഗ്‌ബോസ്സ് വീട്ടിലെ അവസാനത്തെ ടാസ്ക് ലെറ്റർ വായിക്കുവാനുള്ള ഭാഗ്യം എനിക്ക് കിട്ടി ‘ആട്ടക്കലാശം’ടാസ്ക്!!

മറക്കാൻ കഴിയാത്ത ഒരോർമ്മ എവിക്ട് ആയ ശേഷം ഹോട്ടൽ റൂമിൽ നിന്ന് എയർപോർട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ‘Miss you BiggBoss” എന്നെഴുതിയ ഒരു ലെറ്റർ അദ്ദേഹത്തിന് എത്തിക്കാൻ ശ്രമിച്ചു,, ഷോ ഗംഭീരമായി അവസാനിച്ചു,,എന്നെ അതിശയിപ്പിച്ചു കൊണ്ട് പിന്നീടൊരിക്കൽ അദ്ദേഹം എന്നെ വിളിച്ചു സംസാരിച്ചു!! “Iam your BiggBoss” നാല് വർഷത്തെ എക്സ്പീരിയൻസിൽ ആദ്യമായാണ് ഒരു കത്ത് കിട്ടുന്നത്.

ശാലിനിക്ക് നല്ല ഒരു ഭാവിയുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,, Congratulations for being a sweet part of BiggBoss Season 4 Malayalam” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ,,സർജറി കഴിഞ്ഞ് കാണാംട്ടോ ഹാപ്പി ആയിരിക്കൂ എന്ന് പറഞ്ഞാണ് അദ്ദേഹം call കട്ട്‌ ചെയ്തത്!!
നമ്മുടെ പ്രിയപ്പെട്ട ബിഗ്ഗ്‌ബോസ്സിന് വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് അവസാനിച്ചിരിക്കുകയാണ്. അഞ്ചിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ദിൽഷ പ്രസന്നൻ ആണ് നാലാം സീസണിൽ ബിഗ്‌ബോസ് വിജയ കിരീടം ചൂടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിതാ വിജയി ആയിരിക്കുന്നത്. അവസാനഘട്ടം വരെ ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഫസ്റ്റ് റണ്ണറപ്പ് ആയി ബ്ലെസ്‌ലിയും സെക്കന്റ് റണ്ണറപ്പ് ആയി റിയാസ് സലിമും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം ലക്ഷ്മി പ്രിയയും അഞ്ചാം സ്ഥാനം ധന്യ മേരി വർഗീസും ആറാം സ്ഥാനം സൂരജും സ്വന്തമാക്കി. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ഒന്നാം സ്ഥാനത്തെത്തിയ ദിൽഷയ്ക്ക് ലഭിച്ചത്.

More in TV Shows

Trending

Recent

To Top