Connect with us

വൈഫുമായി ഞാൻ ഡിവോഴ്‌സ്‌ഡാണ് എന്ന ഒരുപാട് കേട്ടിട്ടുണ്ട് ; തന്നെ ഗോസിപ്പുകൾ ഇതൊക്കെയാണെന്ന് ബിപിൻ!

Movies

വൈഫുമായി ഞാൻ ഡിവോഴ്‌സ്‌ഡാണ് എന്ന ഒരുപാട് കേട്ടിട്ടുണ്ട് ; തന്നെ ഗോസിപ്പുകൾ ഇതൊക്കെയാണെന്ന് ബിപിൻ!

വൈഫുമായി ഞാൻ ഡിവോഴ്‌സ്‌ഡാണ് എന്ന ഒരുപാട് കേട്ടിട്ടുണ്ട് ; തന്നെ ഗോസിപ്പുകൾ ഇതൊക്കെയാണെന്ന് ബിപിൻ!

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ബിബിൻ ജോസ് . ബിപിൻ ചെയ്ത സീത മുതൽ കൂടെവിടെ വരെയുള്ള ക്യാരക്ടേർസ് അത്രയും ആഴത്തിലാണ് പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്. മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും ചുവടുറപ്പിക്കുന്ന ബിപിന്റെ ഏറ്റവും പുതിയ ചിത്രമാണ് എല്ലാം സെറ്റാണ്. പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘എല്ലാം സെറ്റാണ്. ഇപ്പോഴിതാ സിനിമ വിശേഷങ്ങളും, തന്നെകുറിച്ചു കേൾക്കുന്ന ഗോസ്സിപ്പുകളെക്കുറിച്ചും പറയുകയാണ് ബിപി

സിനിമക്ക് വേണ്ടിയാണു ഞാൻ ഇവിടെ നിൽക്കുന്നത്. എബ്രോഡ് ഉണ്ടായിരുന്ന ജോലി രാജിവച്ചിട്ടാണ് കേരളത്തിൽ നിൽക്കുന്നതെന്നും സിനിമ തന്റെ പാഷൻ ആണെന്നും ബിപിൻ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇപ്പോഴും പി ആർ ഉണ്ട്. എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് അങ്ങോട്ട് പോകണമെന്ന ചിന്ത നിലവിൽ ഇല്ലെന്നും ബിപിൻ പറയുന്നു.

ഒരുപാട് ഗോസിപ്പുകൾ താൻ കേട്ടിട്ടുണ്ടെന്നും ബിപിൻ പറയുന്നു. സീത മുതൽ ഞാനും സ്വാസികയും തമ്മിലുള്ള ഗോസിപ്പുകൾ കേട്ടിട്ടുണ്ട്. അതുകഴിഞ്ഞു ചോക്ലേറ്റ് എന്ന ഒരു സീരിയൽ ചെയ്തായിരുന്നു, അതിനെക്കുറിച്ചും ഞാൻ കേട്ടിരുന്നു. പെയർ ഹിറ്റാകുമ്പോൾ ആണ് ഒരുപാട് ഗോസിപ്പുകൾ വരുന്നത്. ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. പക്ഷെ എനിക്ക് ഇതൊന്നും അത്ര വിഷയം അല്ല.

കുറെ ഗോസിപ്പുകൾ വരാറുണ്ട് എന്നാൽ വേദനിപ്പിച്ചത് എന്ന് പറയുന്നത് ഡിവോഴ്സ് വാർത്തയാണ്. ഞാൻ മാരീഡ് ആണ്. വൈഫുമായി ഞാൻ ഡിവോഴ്‌സ്‌ഡാണ് എന്ന വിവാദം ഒരുപാട് കേട്ടിട്ടുണ്ട്. അത് എന്റെ കസിൻസ് പറഞ്ഞു എന്നാണു കേട്ടത്. ഇനി ഏതേലും കസിൻസ് പറഞ്ഞോ എന്ന് അറിയില്ല. പിന്നെ ഭാര്യ ഇതൊന്നും മൈൻഡ് ചെയ്യാത്ത ആളാണ് അതുകൊണ്ട് കുഴപ്പമില്ല- ബിപിൻ പറഞ്ഞു.

More in Movies

Trending

Recent

To Top