Connect with us

ഞാൻ പറഞ്ഞതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ല; ആരെങ്കിലും അവസരം തരാമെന്ന് പറയുമ്പോൾ അതിൽ വീഴാതിരിക്കുക, ഉറപ്പില്ലാത്ത കാര്യത്തിൽ നാം വീണുകൊടുക്കരുത്.; സ്വാസിക

Movies

ഞാൻ പറഞ്ഞതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ല; ആരെങ്കിലും അവസരം തരാമെന്ന് പറയുമ്പോൾ അതിൽ വീഴാതിരിക്കുക, ഉറപ്പില്ലാത്ത കാര്യത്തിൽ നാം വീണുകൊടുക്കരുത്.; സ്വാസിക

ഞാൻ പറഞ്ഞതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ല; ആരെങ്കിലും അവസരം തരാമെന്ന് പറയുമ്പോൾ അതിൽ വീഴാതിരിക്കുക, ഉറപ്പില്ലാത്ത കാര്യത്തിൽ നാം വീണുകൊടുക്കരുത്.; സ്വാസിക

മിനി സ്‌ക്രീനിലും ബിഗ്‌ സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് സ്വാസിക. അവതാരകായായും അഭിനേത്രിയായും നർത്തകിയെയുമെല്ലാം സജീവമാണിപ്പോൾ താരം. ചതുരമാണ് താരത്തിന്റേതായി ഒടുവിൽ തീയേറ്ററുകയിലെത്തിയ ചിത്രം. ഇതിനോടകം തന്നെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ സ്വാസിക ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

ഡബ്ല്യുസിസി പോലൊരു സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി തനിക്ക് അറിയില്ലെന്നെ പറയാൻ കഴിയൂ എന്നാണ് സ്വസിക മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്.
വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍ ഏതെങ്കിലുമൊരു സിനിമ സെറ്റില്‍നിന്ന് മോശം അനുഭവമുണ്ടായാല്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ച് ഈ ജോലി വേണ്ടെന്ന പറഞ്ഞ് ഇറങ്ങി വരണമെന്നും നമ്മള്‍ സ്ത്രീകള്‍ക്ക് അതാണ് ആദ്യം പഠിപ്പിച്ച് കൊടുക്കേണ്ടതും അതാണ് ആര്‍ജിക്കേണ്ടതുമെന്നും സ്വാസിക പറഞ്ഞിരുന്നു.

സിനിമ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ച് കൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ലെന്നും അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമയെന്നും സ്വാസിക പറ‍ഞ്ഞിരുന്നു.
സംഭവം വലിയ ചർച്ചയാവുകയും സെലിബ്രിറ്റകളടക്കം സ്വാസികയെ വിമർശിക്കു​കയും ചെയ്തിരുന്നു. അതേസമയം ഇപ്പോഴിത സ്വാസിക പറഞ്ഞ പുതിയ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

താൻ പറഞ്ഞതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ലെന്നും തന്റെ എക്സ്പീരിയൻസ് വെച്ചിട്ട് തന്റെ വർക്ക് സ്പേസിൽ സെയ്ഫായി നിൽക്കാനുള്ള ഒരു മെഷർമെന്റ് തന്നിൽ തന്നെ എടുത്തിട്ടുണ്ടെന്നാണ് സ്വാസിക പറഞ്ഞത്. ‘എനിക്കെന്നും പറയാനുള്ളത് ഞാൻ അന്ന് പറഞ്ഞ കാര്യങ്ങൾ തന്നെയാണ്.”ഏത് ജോലിക്കും അതിന്റേതായ പ്രശ്നങ്ങളുണ്ട്. പക്ഷെ നമ്മൾ നിൽക്കേണ്ടപോലെ നിന്ന് കഴിഞ്ഞാൽ ഒരു പരിധി വരെ നമുക്ക് സെയ്ഫ് ആയും സെക്വോറായും ആ പ്രൊഫഷനിൽ നിൽക്കാൻ പറ്റുമെന്നത് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അത് തെറ്റായിട്ട് തോന്നുന്നവർക്ക് അത് അവരുടെ എക്സ്പീരിയൻസ് ആയിരിക്കും.’

‘എന്റെ എക്സ്പീരിയൻസ് വെച്ചിട്ട് എന്റെ വർക്ക് സ്പേസിൽ സെയ്ഫ് ആയി നിൽക്കാനുള്ള ഒരു മെഷർമെന്റ് ഞാൻ എന്നിൽ തന്നെ എടുത്തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഒരു പ്രശ്നവും വന്നിട്ടില്ല. എന്റെ വാക്കിൽ ഞാൻ‌ ഉറച്ച് നിൽ‌ക്കും.’
ബാക്കി എല്ലാം ഓരോരുത്തരുടെ ഡിസിഷൻ പോലെ. നമ്മൾ നിൽ‌ക്കേണ്ട പോലെ നിന്ന് കഴിഞ്ഞാൽ സേഫായിരിക്കും. ആരെങ്കിലും അവസരം തരാമെന്ന് പറയുമ്പോൾ അതിൽ വീഴാതിരിക്കുക. ഉറപ്പില്ലാത്ത കാര്യത്തിൽ നാം വീണുകൊടുക്കരുത്.’

‘ഒന്ന് സമാധാനായി ചിന്തിക്കുക വേണോ വേണ്ടയോ എന്നത്. ഇപ്പോൾ കേൾക്കുന്ന കേസുകളെല്ലാം അങ്ങനെയാണ്. അത് പേഴ്സണലി ലോജിക്കായി എനിക്ക് തോന്നിയിട്ടില്ല. അവസരം തരാമെന്ന് പ‌റഞ്ഞ് പലയിടത്ത് കൊണ്ടുപോയി എന്നൊക്കെയാണ് ഇപ്പോൾ പരാതി വരുന്നത്.’
ഒരു പ്രാവശ്യം പോയി കഴിയുമ്പോൾ മനസിലാവില്ലേ അവരുടെ ഉദ്ദേശം തെറ്റാണെന്ന്. പിന്നെ എന്തിനാണ് ഒരു വർഷമൊക്കെ അവരുടെ മുന്നിൽ വിഡ്ഢികളെപ്പോലെ നിൽ‌ക്കുന്നത്. അങ്ങനൊരു അവസരം വേണ്ടാന്നുവെക്കാനുള്ള തന്റേടമാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്.’

‘ചിലപ്പോൾ അതുകൊണ്ട് ഒരുപാട് നഷ്ടങ്ങൾ വരും. അത് വന്നാലും ഫേസ് ചെയ്ത് മുന്നോട്ട് പോകാം. എല്ലാ ജോലിക്ക് പോയാലും റിജക്ഷൻ വരും. ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കരുത്. എന്നെ ആരും ചൂഷണം ചെയ്തിട്ടില്ല.’

‘അത്തരം സ്ഥലങ്ങളിൽ നിന്ന് ഞാൻ പിന്തിരിഞ്ഞ് വരും. ഞാൻ വിശ്വസിക്കുന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞത്’ സ്വാസിക പറഞ്ഞു. സിദ്ധാർഥ് ഭരതൻ ചിത്രം ചതുരമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സ്വാസിക ചിത്രം. റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്.

ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു ചതുരം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top