Connect with us

നിങ്ങൾ കൗമാര പ്രായക്കാരായ മക്കളുടെ മാതാപിതാക്കളാണോ ? എങ്കിൽ നിങ്ങൾക്കൊരു പാഠമാണ് സ്വർണ മത്സ്യങ്ങൾ !

Malayalam Breaking News

നിങ്ങൾ കൗമാര പ്രായക്കാരായ മക്കളുടെ മാതാപിതാക്കളാണോ ? എങ്കിൽ നിങ്ങൾക്കൊരു പാഠമാണ് സ്വർണ മത്സ്യങ്ങൾ !

നിങ്ങൾ കൗമാര പ്രായക്കാരായ മക്കളുടെ മാതാപിതാക്കളാണോ ? എങ്കിൽ നിങ്ങൾക്കൊരു പാഠമാണ് സ്വർണ മത്സ്യങ്ങൾ !

ജി എസ് പ്രദീപ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് സ്വർണ മൽസ്യങ്ങൾ. മറാത്തി ചിത്രമായ ബാലാക് പാലക്ക് എന്ന ചിത്രത്തിന്റെ മലയാളം റീമെയ്ക്ക് ആണ് സ്വര്ണമത്സ്യങ്ങൾ. രണ്ടാൺകുട്ടികളും രണ്ടു പെൺകുട്ടികളും അടങ്ങുന്ന സൗഹൃദകൂട്ടിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത് . 2013 ലാണ് ബാലാക് പാലക് മറാത്തിയിൽ ഇറങ്ങുന്നത് .

നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ മലയാളം റീ മേക്ക് ആയ സ്വർണ മൽസ്യങ്ങൾ നിർമിക്കുന്നതും ബാലാക് പാലകിന്റെ സഹ നിര്മാതാവായിരുന്ന ഉത്തങ് ഹിതേന്ദ്ര താക്കൂർ ആണ്. മലയാളത്തിലെത്തുമ്പോൾ കേരളത്തിന്റെ പശ്ചാലത്തിൽ കഥയിൽ അനിവാര്യമായ മാറ്റങ്ങളോടെയും മികച്ച പ്രൊഡക്ഷൻ ഡിസൈനോടും കൂടിയാണ്.

ലൈംഗീകത എന്ന വികാരം ശാരീരികമായ പൂർണത എത്തുന്നതോടെ ആളുകളിൽ ആകാംക്ഷയോടെ ഉടലെടുക്കുന്ന ഒന്നാണ്. സ്കൂൾ കാലഘട്ടങ്ങളിൽ ഇത്തരം ആകാംക്ഷകൾ വളരെ അധികവുമായിരിക്കും. കാരണം സിനിമകളിൽ കാണുന്ന പ്രണയ രംഗങ്ങളും , പരസ്പരം തോന്നുന്ന ആകര്ഷണീയതയുമെല്ലാം എന്താണ് ലൈംഗീകത എന്ന് അറിയാനുള്ള ഒരു ത്വര കുട്ടികളിൽ ജനിപ്പിക്കുന്നു. ബാലാക് പലകിന്റെ ഇതിവൃത്തം ഈ ആകാംക്ഷയെ അടിസ്ഥനമാക്കിയുള്ളതായിരുന്നു .

അവധിക്കാലം ആഘോഷിക്കാൻ തീരുമാനിക്കുന്ന നാലു സുഹൃത്തുക്കളുടെ കഥയാണ് സ്വർണ മൽസ്യങ്ങൾ പറയുന്നത്. കൗമാര പ്രായക്കാരായ നാല് കുട്ടികൾ അവധി ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിത സംഭവങ്ങളിലേക്ക് എത്തുകയും അത് അവരെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ കൗമാര പ്രായക്കാരായ മക്കളെ എങ്ങനെ സമീപിക്കണം എന്നാണ് സ്വർണ മൽസ്യങ്ങൾ പറഞ്ഞു തരുന്നത്.

Swarna malsyangal story line

More in Malayalam Breaking News

Trending

Recent

To Top