Connect with us

നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു- ഡബ്ല്യൂ സി സി

Malayalam Breaking News

നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു- ഡബ്ല്യൂ സി സി

നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു- ഡബ്ല്യൂ സി സി

നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് ചോദിച്ച അലൻസിയറിനെ സ്വാഗതം ചെയ്ത് സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സി സി. നേരത്തെയും അലൻസിയർ ദിവ്യയോട് മാപ്പ് പറഞ്ഞിരുന്നു എന്നാൽ പരസ്യമായി മാപ്പ് പറയാത്തതിന്റെ പേരിൽ നടി പിന്നെയും രംഗത്ത് വന്നതിനു പിന്നാലെയാണ് അലൻസിർ പരസ്യമായി മാപ്പ് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിക്കുന്നതായി പറഞ്ഞത്. അലന്‍സിയര്‍ പരസ്യമായി മാപ്പ് പറയണമെന്നും അക്കാര്യം അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചെന്നും ദിവ്യ കഴിഞ്ഞ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അലന്‍സിയര്‍ മാപ്പ് പറഞ്ഞത്.അലൻസിയർ പറഞ്ഞത് കൃത്രിമമല്ലെങ്കിൽ സ്വീകരിക്കുന്നു എന്നാണ് ദിവ്യ അതിനു പ്രതികരിച്ചത്.

ലൈംഗികാരോപണം ഉന്നയിച്ച നടി ദിവ്യഗോപിനാഥിനോട് മാപ്പു പറഞ്ഞ അലന്‍സിയറിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നറിയിച്ച് ഡബ്ലിയു സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ല എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നുവെന്നും വനിതാ സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു..

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു.

എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ്. ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

2017ല്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി രൂപം കൊണ്ടത്.സിനിമയിൽ സ്ത്രീ പുരുഷ സമത്വം ഉറപ്പിക്കുന്നതിനും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെയുമാണ് ഡബ്ല്യൂ സി സി പ്രവർത്തിക്കുന്നത്.

controversy of alencier apologize divya gopinad

More in Malayalam Breaking News

Trending

Recent

To Top