ഗർഭിണിയെന്ന് സ്വര ഭാസ്കർ ; വിവാഹത്തിന് മുമ്പ് ഗർഭിണിയാവുന്നത് ബോളിവുഡിൽ പതിവായെന്ന് കമെന്റുകൾ
2009 ൽ ‘മധൊലാൽ കീപ്പ് വാക്കിംഗ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് സ്വര ഭാസ്കർ. 2023 ഫെബ്രുവരിയിൽ സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെ നടി വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്കിപ്പുറംദമ്പതികൾ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി സന്തോഷവാർത്ത വെളിപ്പെടുത്തിയിട്ടുണ്ട്. നടി ഇൻസ്റ്റാഗ്രാമിൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിവരം ആരാധകരെ അറിയിച്ചിട്ടുള്ളത് തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിൽ താൻ ആവേശഭരിതനാണെന്നും കുടുംബത്തിലേക്കുള്ള കൂട്ടിച്ചേർക്കലിനായി കാത്തിരിക്കുകയാണെന്നും അടിക്കുറിപ്പ് നൽകിയിട്ടുണ്ട് . ഒക്ടോബറിൽ കുഞ്ഞ് ജനിക്കുമെന്ന സൂചനയും നടി തന്റെ ഹാഷ്ടാഗിലൂടെ നൽകിയിരുന്നു.
പോസ്റ്റ് വന്നതോടെ നിരവധി പേർ ആശംസകളുമായെത്തി. എന്നാൽ ചിലർ സ്വരയെ പരിഹസിച്ചു. വിവാഹം കഴിഞ്ഞിട്ട് നാല് മാസമായതേയുള്ളൂ. നടി നേരത്തെ ഗർഭിണിയാണെന്ന് ഫോട്ടോയിലെ വയർ കണ്ടാലറിയാം എന്ന് പറഞ്ഞാണ് ഒരു വിഭാഗം സ്വര ഭാസ്കറെ അധിക്ഷേപിച്ചത്. വിവാഹത്തിന് മുമ്പ് ഗർഭിണിയാവുന്നതും പിന്നീട് പെട്ടെന്ന് വിവാഹം നടത്തുന്നതും ബോളിവുഡിൽ പതിവായെന്നും ചിലർ കമന്റ് ചെയ്തു.
പതിവ് ബോളിവുഡ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി സർക്കാർ നയങ്ങൾക്കെതിരെ തുറന്നടിക്കുന്ന സ്വര , രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാറുണ്ട്. സിഎഎ സമരം, കർഷക സമരം ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയിൽ വരെ സ്വര ഭാസ്കർ പങ്കെടുത്തു.പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ സ്വര ഭാസ്കർ അകപ്പെട്ടിട്ടുണ്ട്. കരിയർ ഗ്രാഫ് പരിശോധിച്ചാൽ നടിക്ക് ലഭിച്ച സിനിമകൾ കുറവാണ്. സഹനായിക വേഷങ്ങളിലാണ് കൂടുതലും സ്വരയെ കണ്ടിട്ടുള്ളത്. 2011 ൽ പുറത്തിറങ്ങിയ ‘തനു വെഡ്സ് മനു; എന്ന സിനിമയാണ് സ്വരയുടെ കരിയറിൽ വഴിത്തിരിവാകുന്നത്. നായിക കങ്കണയുടെ സുഹൃത്തിന്റെ വേഷമാണ് സ്വര ഈ സിനിമയിൽ ചെയ്തത്. കോമഡി രംഗങ്ങളിൽ സ്വര തകർത്തഭിനയിച്ചു. ഒരു പരിധി വരെ സിനിമയ്ക്ക് പുറത്ത് നടിയുടെ പേരിലുണ്ടാവുന്ന വിവാദങ്ങൾ ഇതിന് കാരണമാണ്.