Connect with us

ചുംബന രംഗത്തിൽ പ്രണയമല്ല, പകരം ഛർദ്ദിക്കാനാണ് തനിക്ക് തോന്നിയത് ; ഐശ്വര്യ ഭാസ്‌കരന്‍

general

ചുംബന രംഗത്തിൽ പ്രണയമല്ല, പകരം ഛർദ്ദിക്കാനാണ് തനിക്ക് തോന്നിയത് ; ഐശ്വര്യ ഭാസ്‌കരന്‍

ചുംബന രംഗത്തിൽ പ്രണയമല്ല, പകരം ഛർദ്ദിക്കാനാണ് തനിക്ക് തോന്നിയത് ; ഐശ്വര്യ ഭാസ്‌കരന്‍

സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ സാന്നിധ്യം അറിയിച്ച നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയനടിയായ ലക്ഷ്മിയുടെ മകളാണ് താരം. മലയാളത്തിലടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായിട്ടുള്ള ഐശ്വര്യ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ പ്രജ, നരസിംഹം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളിലെ നായികയാണ് ഐശ്വര്യ. വളരെ കുറച്ച് മലയാളം സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തനിക്കായി ഒരു സ്ഥാനം ഐശ്വര്യ നേടിയടുത്തിരുന്നു. സൂപ്പര്‍ ഹിറ്റ് പരമ്പരയായ പാരിജാതത്തിലെ ആന്റിയമ്മയായാണ് മലയാളികൾ ഓർക്കുന്നത്. ഇടയ്ക്കു ഒരു ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും അഭിനയ രംഗത്ത് സജീവമായി മാറുകയാണ് ഐശ്വര്യ.

ഐശ്വര്യ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഈയ്യിടെ നടത്തിയ തുറന്നു പറച്ചിലുകള്‍ വാര്‍ത്തയായിരുന്നു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തെപ്പറ്റി ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് താരം. നടൻ വിക്രമിനൊപ്പം മീര എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഐശ്വര്യ. സിനിമയിൽ വിക്രമിനൊപ്പം ചെയ്‌ത ഒരു ചുംബന രംഗത്തിൽ പ്രണയമല്ല, പകരം ഛർദ്ദിക്കാനാണ് തനിക്ക് തോന്നിയതെന്നാണ് ഐശ്വര്യ പറയുന്നത്.

സിനിമയിലെ ആ ചുംബനരംഗം ശരിക്കും ക്രൂരമായ ഒന്നായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല. വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിലാണ് ആ രംഗം ചിത്രീകരിച്ചത്. ടെക്നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തിൽ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു. എന്റെ വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോൾ പ്രണയമല്ല, ഛർദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീൻ എടുത്തു തീർക്കുകയായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

ആ രംഗം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. സത്യം പറഞ്ഞാൽ ആ സമയത്ത് ഞാനും വിക്രമും തമ്മിൽ ഭയങ്കര വഴക്കായിരുന്നു. വിക്രമിനെ കെന്നി എന്നാണ് വിളിച്ചിരുന്നത്. തുടക്കത്തിൽ ഞങ്ങൾ ഭയങ്കര അടിയായിരുന്നു. മീര സിനിമയും ഷൂട്ടിങ് സമയത്തും ഞങ്ങൾ അത്ര രസത്തിലായിരുന്നില്ല. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി. പിന്നീട് നല്ല സുഹൃത്തുക്കളായി. ഇതൊക്കെ മറക്കാനാകാത്ത ഓർമകളാണെന്നും ഐശ്വര്യ വ്യക്തമാക്കി.

ശ്രീറാം സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീര. തൊണ്ണൂറുകളിലും 2000 ത്തിന്റെ തുടക്കത്തിലും തമിഴിലെയും മലയാളത്തിലെയും ഏറ്റവും തിരക്കുള്ള നായികയായിരുന്നു ഐശ്വര്യ. തമിഴിൽ വിക്രമിന് പുറമെ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും മിനിസ്ക്രീനിലാണ് ഐശ്വര്യയെ കൂടുതലായി കാണുന്നത്. ദാദ എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

ഏകാന്ത ജീവിതത്തെക്കുറിച്ചും സോപ്പ് നിര്‍മ്മിച്ച് ജീവിക്കുന്നതിനെക്കുറിച്ചുമൊക്കെ ഐശ്വര്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ ഈ ഘട്ടത്തില്‍ നല്ലൊരു കൂട്ട് ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ജീവിതത്തിലേക്ക് വരുന്ന വ്യക്തി തെറ്റാണെങ്കില്‍ എല്ലാം അതോടെ തീരും. അതിനാലാണ് മറ്റൊരു വിവാഹത്തിന് താന്‍ താല്‍പര്യം കാണിക്കാത്തത് എന്നാണ് ഐശ്വര്യ തുറന്നു പറയുന്നത്. ജീവിതത്തില്‍ താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് മക്കള്‍ക്കാണെന്നും ഐശ്വര്യ പറയുന്നു.

തന്റെ മുന്‍ ഭര്‍ത്താവിനെ താന്‍ ബഹുമാനിക്കുന്നതായും ഐശ്വര്യ പറഞ്ഞു. മകളുടെ കല്യാണം താനും ഭര്‍ത്താവും ഒരുമിച്ചാണ് നടത്തിയത്. ഒരുമിച്ച് ജീവിക്കുമ്പോള്‍ നല്ല പങ്കാളികളാകാന്‍ തങ്ങള്‍ക്കായില്ല. പക്ഷെ വിവാഹമോചന ശേഷം നല്ല പങ്കാളികളായി മാറാന്‍ സാധിച്ചുവെന്നും ഐശ്വര്യ പറയുന്നു.

More in general

Trending

Recent

To Top