News
ദിലീപിന് നാക്കില്‍ ശനി, നുണയെ പറയത്തുള്ളൂ, മോഹന്‍ലാല്‍ മന്ത്രിയാകും മോഹന്‍ലാലിന്റെ കൂടെ നടക്കുന്നവര്‍ ചതിക്കും, കൊല്ലാനും ശ്രമിക്കും; പ്രവചനവുമായി സ്വാമി
ദിലീപിന് നാക്കില്‍ ശനി, നുണയെ പറയത്തുള്ളൂ, മോഹന്‍ലാല്‍ മന്ത്രിയാകും മോഹന്‍ലാലിന്റെ കൂടെ നടക്കുന്നവര്‍ ചതിക്കും, കൊല്ലാനും ശ്രമിക്കും; പ്രവചനവുമായി സ്വാമി
2022 എന്ന വര്‍ഷം വിട പറഞ്ഞ് പോകുമ്പോള്‍ 2023 എന്ന പുതുവര്‍ഷത്തെ, പുതിയ പ്രതീക്ഷയോടും പ്രാര്‍ത്ഥനയോടും കൂടിയാണ് മിക്കവരും വരവേറ്റത്. തങ്ങളുടെ ഈ വര്‍ഷം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ടാകും. ഇതോടെ പലതരത്തിലുള്ള പ്രവചനങ്ങളുമായി നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതില്‍ പ്രമുഖരുടെ പുതുവര്‍ഷ ഭാവി പ്രവചനങ്ങളാണ് കൂടുതലും ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ ഇത്തരത്തില്‍ പ്രമുഖരായ കുറച്ച് ആളുകളെ കുറിച്ച് ഞെട്ടിക്കുന്ന ചില പ്രവചനവുമായി എത്തിയിരിക്കുകയാണ് കൊട്ടാരക്കരയില്‍ നിന്നുള്ള അഹോരാത്രാനന്ദയെന്ന തോമസ് മഹാദേവന്ജി. ഒരു യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയും പിണറായി വിജയനും അടക്കമുള്ള രാഷ്ട്രീയക്കാരും, മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി എന്ന് തുടങ്ങിയ സിനിമക്കാരുള്പ്പടേയുള്ളവരെക്കുറിച്ചുമുള്ള പ്രവചനമാണ് സ്വാമി നടത്തുന്നത്. ഇത് വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. സ്വാമിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
മോഹന്‍ലാലിന്റെ സര്‍വ്വ നിയന്ത്രണവും ഭാര്യയുടെ കയ്യിലാണ്. മോഹന്‍ലാല്‍ ചലിക്കണമെങ്കില്‍ ഈ ഭാര്യ പറയണം. മോഹന്‍ലാല്‍ മന്ത്രിയാകുമെന്ന കാര്യം ഉറപ്പാണ്. ദൈവവും വിളക്കും സാക്ഷിയാക്കി പറയുന്ന കാര്യമാണ്. ബി ജെ പിയുടെകൂടെയായിരിക്കും അദ്ദേഹം നില്ക്കുക. അല്ലാതെ പിണറായിയുടെ കൂടെ നിന്നാല്‍ ഈ ജന്മത്തില് വിജയിക്കില്ലെന്നും ജ്യോതിഷി പറയുന്നു.
2023 ജനുവരി പതിനേഴാം തീയതി കഴിഞ്ഞ ഏഴര വര്‍ഷത്തേക്ക് മോഹന്‍ലാല്‍ സൂക്ഷിക്കണം. അദ്ദേഹത്തിന് നേരെ ചതിയുണ്ട്. മോഹന്‍ലാലിന്റെ കൂടെ നടക്കുന്നവര്‍ തന്നെയായിരിക്കും ഈ ചതിക്ക് പിന്നില്‍. വണ്ടിയിടിച്ച് കൊല്ലാനും പടക്കം പൊട്ടിക്കാനുമുള്ള ശ്രമങ്ങളൊക്കെയുണ്ട്. കഴിഞ്ഞ പ്രാവശ്യം ഞാനിത് പറഞ്ഞപ്പോള്‍ കുറേയാളുകള്‍ എന്നെ തെറിപറഞ്ഞിരുന്നു.
ദിലീപ് എന്ന് പറയുന്ന വ്യക്തി ഉത്രാടം നക്ഷത്രത്തിലെ മകരക്കൂറുകാരനാണ്. എട്ട് മാഹഭാഗ്യവും ദൈവാനുഗ്രവും നിറഞ്ഞ മഞ്ജു ഇരിക്കുമ്പോഴാണ് കാവ്യയെ വിവാഹം കഴിക്കുന്നത്. കാവ്യക്ക് ഭര്‍തൃയോഗമില്ല. അവരെ ഉപേക്ഷിച്ചാല്‍ മാത്രമേ ദിലീപിന് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. ഇല്ലെങ്കില്‍ അദ്ദേഹം വീഴുമെന്നും അഭിപ്രായപ്പെടുന്നു..
രണ്ടരക്കൊല്ലവും ശനി ധനുരാശിയില്‍ നിന്നപ്പോഴാണ് ദിലീപിന് 86 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. ഇപ്പോള്‍ തലക്ക് മുകളിലാണ് ആ ശനി നില്‍ക്കുന്നത്. എന്നാല്‍ 2023 ജനുവരി 17 ാം തിയതി കഴിഞ്ഞാല്‍ നേരെ നാക്കില്‍, അതായത് ശനി വരും. അത് നുണയെ പറയത്തുള്ളൂ. പിന്നെ അകത്ത് പോവാനുള്ള എല്ലാ സാധ്യതയുമുണ്ട്.
മമ്മൂട്ടിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ കണ്ടക ശനി തീരുന്നു. കെബി ഗണേഷ് കുമാറിന്റേയും കണ്ടക ശനി തീരും. എന്നാല്‍ ഇവരൊക്കെ സന്താനങ്ങള്‍ കൊണ്ടുള്ള ദുഃഖം അനുഭവിക്കും. രേവതി നക്ഷത്രമായ ജഗതി വീണ്ടും സജീവമാണെങ്കില്‍ ചില ശാപങ്ങള്‍ തീര്‍ക്കണം. ഒരു ബ്രാഹ്മണ സ്ത്രീയുടെ ശാപം അദ്ദേഹത്തിനുണ്ട്.
ഞാന്‍ ഈ പറയുന്ന കാര്യങ്ങളെല്ലാം അറിയുന്ന മറ്റൊരാള്‍ പിസി ജോര്‍ജാണ്. ഭരണം എപ്പോള്‍ മറിയുമെന്ന് അദ്ദേഹത്തിന് അറിയാം. ക്രിസ്ത്യാനിയായ അദ്ദേഹത്തിന്റെ കൂടെ ഏതോ ജോതിഷിയുണ്ട്. അല്ലെങ്കില്‍ ഇദ്ദേഹത്തിന് ഇത് പറയാന്‍ സാധിക്കും. ജനുവരി കഴിഞ്ഞാല്‍ ഭരണം മറിയുമെന്നാണ് അദ്ദേഹം പറയുന്നത്. അത് ഏകദേശം ശരിയാണ്. കൊറോണയേക്കാള്‍ വലിയ കാര്യമാണ് വരാന്‍ പോവുന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് നടക്കുമ്പോഴും ദിലീപ് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി നടക്കുന്ന തിരക്കിലായിരുന്നു. ഒടുക്കം എല്ലാ കേസുകളില്‍ നിന്നും രക്ഷിക്കുന്ന ജഡ്ജി അമ്മാവന് മുന്നിലും ദിലീപ് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന് പേര്‍സണലായി ഒരു ജോത്സ്യന് തന്നെയുണ്ടെന്നാണ് പലരും പറഞ്ഞ് നടക്കുന്നത്. അത്രയേറെ ദൈവ വിശ്വാസിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെബ്രുവരിയില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ, വമ്പന്‍ പ്രൊജക്റ്റുകളുമായാണ് ദിലീപ് 2023 നെ വരവേല്‍ക്കുന്നത്.
തന്റെ കഷ്ടകാലമെല്ലാം 2023 ല്‍ അവസാനിക്കുമെന്നാണ് ദിലീപിന്റെ വിശ്വാസമെന്നും കണിയാന് കവിടി നിരത്തി പറഞ്ഞുവെന്നുമെല്ലാമാണ് ഇപ്പോള്‍ ചിലരുടെ കമന്റ്. ഇതിനിടെ പണ്ട് ഒരു ജ്യോതിഷി ദിലീപിന്റെ സമയം മോശമാണെന്നും അദ്ദേഹത്തിന്റെ ഭാര്യ കാവ്യാ മാധവന്റേത് നല്ല സമയമാണെന്നും പറഞ്ഞിരുന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. രണ്ട് പേര്‍ക്കും സമയം മോശമായിരുന്ന കാലത്താണ് ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ അവിടുന്ന് ദിലീപിന്റെ സാഹചര്യം മാറി. 45 വയസ്സിന് ശേഷം അദ്ദേഹത്തിന് മോശം സമയമാണ്.
അതിജീവിതയുടെ കാര്യം നോക്കുകയാണെങ്കില്‍ അവര്‍ നല്ല സമയത്തിലൂടേയാണ് കടന്ന് പോവുന്നത്. എന്നാല്‍ ദശാകാലങ്ങളില്‍ ചില അപഹാരങ്ങള്‍ വരുമ്പോള്‍ രണ്ടോ മുന്നോ മാസം അവര്‍ക്ക് പ്രയാസങ്ങളും വരാറുണ്ട്. അങ്ങനെയുള്ള സ്ഥിതിയാണ് കാണുന്നത്. എങ്കിലും ദശാകാലവും ബാക്കിയുള്ള കാര്യവും വെച്ച് നോക്കുമ്പോള്‍ ജ്യോതിഷ ശാസ്ത്രപ്രകാരം നല്ല സമയമാണ് അവര്‍ക്ക് കടന്ന് വരുന്നതെന്നും ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു.
