Malayalam Breaking News
സുസ്മിത സെൻ വിവാഹിതയാകുന്നു – 42കാരിക്ക് 27കാരൻ വരൻ !!!
സുസ്മിത സെൻ വിവാഹിതയാകുന്നു – 42കാരിക്ക് 27കാരൻ വരൻ !!!
By
സുസ്മിത സെൻ വിവാഹിതയാകുന്നു – 42കാരിക്ക് 27കാരൻ വരൻ !!!
മുപ്പത്തഞ്ചുകാരിയായ പ്രിയങ്ക ചോപ്ര ഇരുപത്തഞ്ചുകാരനെ വിവാഹം ചെയ്യുന്ന വാർത്ത അമ്പരപ്പോടെയാണ് സിനിമ ലോകം ഏറ്റെടുത്തത്. അഭിഷേക് ബച്ചനേക്കാൾ മൂന്നു വയസ് മാത്രം മുതിർന്ന ഐശ്വര്യായുമായുള്ള വാർത്തകൾ അമ്പരപ്പോടെ നോക്കിയ പ്രേക്ഷകർക്ക് ഇത് വലിയൊരു അമ്പരപ്പായതിൽ അത്ഭുതമില്ല . ഇപ്പോൾ അതിനേക്കാൾ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്.
രണ്ടു പെണ്‍മക്കളെ ദത്തെടുത്ത് സന്തോഷ ജീവിതം നയിക്കുന്ന മുൻ മിസ് യൂണിവേഴ്‌സ് സുസ്മിത സെൻ വിവാഹിതയാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല.
ഇപ്പോള്‍ മക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ രോഹ്മന്‍ ഷാലും എത്തിയിരുന്നു.
റോഹ്മനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും.
susmitha sen to get married soon
