Malayalam Breaking News
”നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ” – മമ്മൂട്ടിയുടെ ചോദ്യത്തിൽ ജോലി ഉപേക്ഷിച്ച ആര്യൻ
”നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ” – മമ്മൂട്ടിയുടെ ചോദ്യത്തിൽ ജോലി ഉപേക്ഷിച്ച ആര്യൻ
By
”നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ” – മമ്മൂട്ടിയുടെ ചോദ്യത്തിൽ ജോലി ഉപേക്ഷിച്ച ആര്യൻ
ചുരുക്കം സിനിമകളിലൂടെ മാത്രമേ ആര്യനെ പ്രേക്ഷകർക്ക് പരിചയമുള്ളൂ. ക്ലബ്ബ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടക്ക് ടൂർണമെന്റ് , പ്രണയം തുടങ്ങി ലില്ലി പോലുള്ള ചിത്രങ്ങളുടെ ഭാഗമാകുകയും സംവിധാനത്തിലേക്ക് തിരിയുകയും ചെയ്ത ആളാണ് ആര്യൻ കൃഷ്ണൻ മേനോൻ. തന്നെ സിനിമയിലേക്ക് കൊണ്ട് വന്നത് മമ്മൂട്ടിയാണെന്ന് ആര്യൻ പറയുന്നു.
“ജോലിയുടെ ഭാഗമായി മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്യണമായിരുന്നു. ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ മമ്മൂക്ക എന്നോട് ചോദിച്ചു സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന്?. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇന്‍ര്‍വ്യുവിന്റെ ആവശ്യത്തിനായി ഞാന്‍ മമ്മൂട്ടിയെ കാണാന്‍ സെറ്റില്‍ പോയിരുന്നു. ആ സമയത്ത് ലാല്‍ സാര്‍ എന്നെ കാണുകയും അങ്ങനെ മമ്മൂട്ടി വഴി എന്നോട് ചോദിക്കുകയുമായിരുന്നു. അങ്ങനെയാണ് ടൂര്‍ണമെന്റിലേക്ക് എത്തുന്നത്.
ടൂര്‍ണമെന്റ് എന്ന സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്നത്തെ പ്രായത്തില്‍ ഞാന്‍ എന്ന നടനെ കുറേ എക്‌സൈറ്റ് ചെയ്യിപ്പിച്ച കഥാപാത്രമായിരുന്നു അത്. പിന്നീടാണ് പ്രണയം എന്ന സിനിമ ചെയ്യുന്നത്. എനിക്ക് ഒരുപാട് പേര് തന്ന സിനിമയായിരുന്നു പ്രണയം. ഇപ്പോഴും പലരും എന്നെ തിരിച്ചറിയുന്നത് പ്രണയം എന്ന സിനിമ വെച്ചാണ്.
പിന്നീട് സിനിമയൊക്കെ ഏറെകുറേ ഉപേക്ഷിച്ച് വിദേശത്ത് പോയി. വീട്ടില്‍ കുറച്ച് പ്രാരാബ്ധങ്ങള്‍ ഒക്കെ അന്ന് ഉണ്ടായിരുന്നു അനിയന്റെ പഠനം അങ്ങനെ കുറേ കാര്യങ്ങള്‍. ഞാന്‍ വീടിനെ സപ്പോര്‍ട്ട് ചെയ്യേണ്ടത് വളരെ ആവശ്യമായ സാഹചര്യമായിരുന്നു.
അവിടെവച്ച് മമ്മൂട്ടിയെ വീണ്ടും കണ്ടുമുട്ടി. അന്ന് എന്നോട് മമ്മൂക്ക ചോദിച്ചു ”നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെയെന്ന്” (ചിരിച്ചു കൊണ്ട്) ഞാന്‍ അപ്പോള്‍ എന്റെ വീട്ടിലെ അവസ്ഥയൊക്കെ പറഞ്ഞു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു പ്രാരാബ്ധമൊക്കെ എല്ലാവര്‍ക്കും കാണും. അതിന്റെ പേരില്‍ സ്വപ്‌നങ്ങൾ വിട്ടുകളയാന്‍ പാടില്ല. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. അവിടെത്തെ ജോലി രാജിവച്ച് നാട്ടിലേക്ക് തിരിച്ചുവന്നു. ആര്യൻ പറയുന്നു .
aryan krishnan menon about mammootty