News
അവസാനമായി ഗൂഗിളിൽ സുശാന്ത് തിരഞ്ഞത് ആ മൂന്ന് കാര്യങ്ങൾ; ഒടുവിൽ അതും
അവസാനമായി ഗൂഗിളിൽ സുശാന്ത് തിരഞ്ഞത് ആ മൂന്ന് കാര്യങ്ങൾ; ഒടുവിൽ അതും
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ ദുരൂഹതകൾ അഴിയുന്നില്ല.സുശാന്ത് വിഷാദ രോഗിയാണെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ രംഗത്തെത്തിയതോടെ സ്ഥിതി ഗതികൾ വീണ്ടും സങ്കീർണമായി തീരുകയായിരുന്നു . എന്നാൽ ഇപ്പോൾ ഇതാ ആത്മഹത്യയ്ക്ക് തൊട്ടുമുമ്ബുള്ള ആഴ്ചയില്‍ നടന് സുശാന്ത് സിങ് രാജ്പുത് ആവര്‍ത്തിച്ച് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങളാണെന്ന് പൊലീസ്. വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര്, അദ്ദേഹത്തിന്റെ മരണത്തിന് മുമ്ബ് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിഷാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയാണ് സുശാന്ത് അവസാനമായി ആവര്‍ത്തിച്ച് ഗൂഗിളില്‍ തിരഞ്ഞതെന്ന് കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ജൂണ്‍ 14ന്, സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് പോലും സ്വന്തം പേര് ഗൂഗിള്‍ ചെയ്തിരുന്നു. കലിന ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ ഇതുവരെ 40 ഓളം പേരുടെ മൊഴികള്‍ മുംബൈ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ പേരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് സുശാന്തിന് അറിയാമായിരുന്നു. ഈ അഭ്യൂഹങ്ങള്‍, മാധ്യമങ്ങളില്‍ എത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞത്. ഈ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ അവസ്ഥയെ കൂടുതല്‍ വഷളാക്കിയതായി തോന്നുന്നുവെന്നും ആത്മഹത്യയ്ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് സുശാന്ത് സ്വന്തം പേര് ഗൂഗിള്‍ ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പണം കൈമാറിയ എല്ലാ അക്കൗണ്ടുകളും അറിയാവുന്നവ തന്നെയായിരുന്നു. ഏറ്റവും വലിയ കൈമാറ്റം കഴിഞ്ഞ വര്‍ഷം 2.8 കോടി രൂപയായിരുന്നുവെന്നും ഇത് ജിഎസ്ടിക്ക് വേണ്ടിയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് സൈക്യാട്രിസ്റ്റുമാരുടേയും ഒരു സൈക്കോതെറാപ്പിസ്റ്റിന്റെയും മൊഴി കഴിഞ്ഞ മാസം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി സുശാന്ത് തങ്ങളെ സമീപിച്ചതായി മൂന്ന് പേരും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ നിര്‍ദേശിച്ച മരുന്നുകളും അവര്‍ കൈമാറിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ശേഷം ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് കാമുകിയായ റിയാ ചക്രവര്‍ത്തിയുടേത്. സുശാന്തിന്റെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററില്‍ ആദ്യം ആവശ്യപ്പെട്ടത് റിയയായിരുന്നു. മറ്റൊരു വലിയ പോസ്റ്റിലൂടെ സുശാന്തിന് റിയ വികാരപരമായി അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സിനിമാക്കഥകളെ വെല്ലുന്ന, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റിലേക്കായിരുന്നു കാര്യങ്ങള്‍ എത്തിയത് . സുശാന്തിന്റെ മരണത്തില്‍ റിയയ്ക്കു വില്ലത്തിയുടെ വേഷമാണ് കുടുംബാംഗങ്ങള്‍ നല്‍കുന്നത്. റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സുശാന്തിന്റെ പിതാവ് നല്കിയ പരാതി പരിഗണിച്ച് ബിഹാര്‍ പൊലീസ് റിയയ്ക്കെതിരെ കേസെടുത്തു കഴിഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നടന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയുടെ മൊഴിയും റിയയ്ക്ക് എതിരെയാണ്. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോടു വെളിപ്പെടുത്തിയിരുന്നുവെന്നാണു പുതിയ മൊഴി. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിനു നല്‍കുകയും ചെയ്തിട്ടുണ്ട്.
