Bollywood
മരണത്തിന് തൊട്ടുമുമ്പുള്ള സുശാന്തിന്റെ വീഡിയോ പുറത്ത്, റിയയാണ് സുശാന്തിനെ കൊലയ്ക്ക് കൊടുത്തതെന്ന് കമന്റുകള്‍
മരണത്തിന് തൊട്ടുമുമ്പുള്ള സുശാന്തിന്റെ വീഡിയോ പുറത്ത്, റിയയാണ് സുശാന്തിനെ കൊലയ്ക്ക് കൊടുത്തതെന്ന് കമന്റുകള്‍
ബോളിവുഡിനെ ആകെ പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. യുവനിരയിൽ ശ്രദ്ധേയനായിരുന്ന സുശാന്തിനെ 2020 ലാണ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് കടുത്ത വിഷാദ രോഗത്തിലായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നും അടുത്തിടെ ആശുപത്രി ജീവനക്കാരൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു
ഇപ്പോഴിതാ നടന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസത്തെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. വീഡിയോയ്ക്ക് പിന്നാലെ നടന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. റിയ അവരാണ് സുശാന്തിനെ കൊലയ്ക്ക് കൊടുത്തതെന്നാണ് കമന്റുകള്‍ പറയുന്നത്.
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മോര്‍ച്ചറി ജീവനക്കാരന് രൂപ്കുമാര്‍ ഷാ രംഗത്ത് വന്നിരുന്നു. സുശാന്തിന്റെ മുഖത്ത് ആരോ ശക്തമായി ഇടിച്ചതുപോലെയായിരുന്നു.
ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. എല്ലുകള്‍ ഒടിഞ്ഞിരുന്നു. ഇക്കാര്യം സീനിയേഴ്സിനെ അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അത് കേട്ടില്ല. സ്വന്തം കാര്യം നോക്കാനാണ് അവര്‍ പറഞ്ഞത്.’ ഒരു ദേശീയ മാദ്ധ്യമത്തോട് ഷാ പ്രതികരിച്ചു. എന്നാല്‍ ആരാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് നേതൃത്വം നല്‍കിയതെന്ന് ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
നടന്റെ കഴുത്തിലെ പാടുകള്‍ തൂങ്ങിമരണത്തിന്റേതല്ലെന്നും ആരോ ശ്വാസം മുട്ടിച്ചതുപോലെ തോന്നിക്കുന്നതായിരുന്നുവെന്നും ഷാ പറഞ്ഞു. 2020ല്‍ ഇക്കാര്യം പറയാത്തതെന്ത് എന്ന ചോദ്യത്തിന് അന്ന് സര്‍ക്കാരില്‍ വിശ്വാസമില്ലായിരുന്നുവെന്നും ഇപ്പോള്‍ താന്‍ മൊഴി നല്‍കിയെന്നും തന്റെ സുരക്ഷയെക്കുറിച്ച് ചിന്തയില്ലെന്നും അദ്ദേഹം അറിയിച്ചു.
