Malayalam Breaking News
പ്രണയ വാർത്തകൾ ;സാറാ അലി ഖാനെ അണ്‍ഫോളോ ചെയ്ത് നടന്‍ സുശാന്ത് രജ്പുത്!!
പ്രണയ വാർത്തകൾ ;സാറാ അലി ഖാനെ അണ്‍ഫോളോ ചെയ്ത് നടന്‍ സുശാന്ത് രജ്പുത്!!
നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറാ അലി ഖാനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് നടന്‍ സുശാന്ത് രജ്പുത് കേദര്‍നാഥ് എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച ശേഷം ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സാറയുടെ ആദ്യ ചിത്രമാണ് കേദാർനാഥ്. മികച്ച അഭിനയമാണ് ചിത്രത്തിൽ സാറ കാഴ്ചവെച്ചതെന്ന് വാർത്തകൾ വന്നിരുന്നു.
കേദാർനാഥിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിമ്ബ എന്ന ചിത്രത്തിലായിരുന്നു സാറ പിന്നീട് അഭിനയിച്ചത്. സിമ്ബയ്ക്കു ശേഷം സുശാന്തും സാറയും തമ്മില്‍ അകല്‍ച്ചയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ഇംത്യാസ് അലി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലാണ് സാറ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് കാര്‍ത്തിക് ആര്യനാണ്. കാര്‍ത്തിക് ആര്യനുമായുള്ള സാറയുടെ അടുപ്പമാണ് സുശാന്തിനെ അണ്‍ഫോളോ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കരീന കപൂർ സാറയോട് സുശാന്തുമായി ഡേറ്റിംഗ് പാടില്ലെന്ന് പറഞ്ഞത് നേരത്തെ വാർത്തയായിരുന്നു.
sushanth unfollowed sara ali khan