Connect with us

ക്രിക്കറ്റ് ആവേശവുമായി സച്ചിൻ ടീം ;ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി !

Malayalam Breaking News

ക്രിക്കറ്റ് ആവേശവുമായി സച്ചിൻ ടീം ;ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി !

ക്രിക്കറ്റ് ആവേശവുമായി സച്ചിൻ ടീം ;ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി !


സന്തോഷ് നായര്‍ സംവിധാനം നിർവഹിച്ച് ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം സച്ചിനിലെ പുതിയഗാനം റിലീസ് ചെയ്തു.



ക്രിക്കറ്റ് ആവേശവും മത്സരവുമൊക്കെയാണ് ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പോരാടുന്നേ…പോരാടുന്നേ…’ എന്നു തുടങ്ങുന്ന മനോഹര ഗാനം ഷാന്‍ റഹ്മാനാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായി ധ്യാന്‍ എത്തുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.

sachin new video song released


More in Malayalam Breaking News

Trending