News
അപര്‍ണ ബാലമുരളിയ്ക്ക് ശേഷം ആ വമ്പന്‍ നറുക്ക് വീണത് ഈ മലയാളി നടിയ്ക്ക് പുത്തന്‍ ചിത്രത്തിലെ സൂര്യയുടെ നായിക ഈ നടിയാണ്
അപര്‍ണ ബാലമുരളിയ്ക്ക് ശേഷം ആ വമ്പന്‍ നറുക്ക് വീണത് ഈ മലയാളി നടിയ്ക്ക് പുത്തന്‍ ചിത്രത്തിലെ സൂര്യയുടെ നായിക ഈ നടിയാണ്
തമിഴ് നാട്ടിലും കേരളത്തിലുമായി നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സൂര്യ. താരത്തിന്റെ സുരറൈ പോട്ര് എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഇതിലെ അഭിനയത്തിന് ഉര്‍വശിയ്ക്കും അപര്‍ണ ബാലമുരളിയ്ക്കും പ്രശംസകളുടെ പ്രവാഹമായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനയമാണ് ഇരുവരും കാഴ്ചവെച്ചത്. സൂര്യയുടെ കരയിറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് എല്ലാവരും ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രം കണ്ടവര്‍ക്കെല്ലാം തിയേറ്റര്‍ അനുഭവം നഷ്ടമായതിന്റെ നിരാശയൊഴിച്ചാല്‍ മറ്റ് എതിരഭിപ്രായങ്ങളൊന്നും തന്നെ പറയാനില്ല. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവതത്തില്‍ പ്രചോദനം കൊണ്ട് നിര്‍മ്മിച്ച ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്. വ്യോമയാന മേഖലയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സുധ കൊങ്ങരയാണ്. ഏപ്രില്‍ 30ന് ഒടിടി റിലീസ് എത്താനിരിക്കെ റിലീസ് നീട്ടി വെച്ചത് ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. അനുമതികള്‍ ലഭിക്കാന്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് റിലീസ് നീട്ടി വെക്കണ്ടി വന്നത്. എന്നാല്‍, ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്നും വളരെ വേഗത്തില്‍ ചിത്രത്തിന് അനുമതി ലഭിച്ചു. തുടര്‍ന്നാണ് നവംബര്‍ 12ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
സൂര്യയുടെ നായികയായി മലയാളി താരം അപര്‍ണ എത്തുന്നു എന്ന വാര്‍ത്തകള്‍ ഏറെ സ്വീകാര്യതയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ മറ്റൊരു മലയാളി നടിയ്ക്കും സൂര്യയുടെ നായിക ആകാനുള്ള അവസരം ലഭിച്ചു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തമിഴിലെ പ്രശസ്തരായ ഒന്‍പതു സംവിധായകര്‍ ഒരുക്കുന്ന ‘നവരസ’ എന്ന ആന്തോളജിയില്‍ ഗൗതം വാസുദേവ മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യയുടെ നായികയായി മലയാളികളുടെ സ്വന്തം പ്രയാഗ മാര്ട്ടിന് എത്തുന്നത്.
സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്നാണ് നവരസ നിര്‍മിക്കുന്നത്. കോപം, അനുകമ്ബ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒമ്ബത് വിഷയങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്താണ് നവരസ ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്ബ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെ.വി. ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് മറ്റു ഭാഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. നടി പാര്‍വ്വതിയും നവരസയില്‍ അഭിനയിക്കുന്നുണ്ട്. രതീന്ദ്രന്‍ ആര്.പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായാണ് പാര്‍വതി എത്തുക. .സൂര്യ, സിദ്ദാര്‍ഥ? വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണന്, അഴകം പെരുമാള്‍, പ്രസന്ന, വിക്രാന്ത്, സിംഹ, രേവതി, നിത്യമേനന്, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിത്വിക തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
