Connect with us

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘സണ്ണി ലിയോണ്‍ ഇമ്രാന്‍ ഹാഷ്മി ദമ്പതികളുടെ മകന്റെ’ ഹാള്‍ടിക്കറ്റ്

News

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘സണ്ണി ലിയോണ്‍ ഇമ്രാന്‍ ഹാഷ്മി ദമ്പതികളുടെ മകന്റെ’ ഹാള്‍ടിക്കറ്റ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘സണ്ണി ലിയോണ്‍ ഇമ്രാന്‍ ഹാഷ്മി ദമ്പതികളുടെ മകന്റെ’ ഹാള്‍ടിക്കറ്റ്

സിനിമ താരങ്ങളോട് കടുത്ത ആരാധന മൂത്ത് അവരുടെ പേരുകള്‍ മക്കള്‍ക്ക് ഇടാറുള്ളത് സാധാരണായണ്. എന്നാല്‍ ആരാധന മൂത്ത് അച്ഛന്റെയും അമ്മയുടെയും പേര് മാറ്റിയാലോ… ബിഹാറിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റിലാണ് അമ്മയുടെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് നടി സണ്ണി ലിയോണിന്റെയും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് നടനായ ഇമ്രാന്‍ ഹാഷ്മിയുടെയും പേര് രേഖപ്പെടുത്തിയിരിക്കുന്നത്. വിലാസമോ ബിഹാറിലെ ഒരു ചുവന്ന തെരുവായ ചതുര്‍ഭുജ് സ്ഥാനും.

ഭിംറാവു അംബേദ്കര്‍ ബീഹാര്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഹാള്‍ ടിക്കറ്റ് വൈറലായത്. മീനപ്പൂര്‍ ബ്ലോക്കിലെ ധന്‍രാജ് മഹ്‌തോ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥിയായ കുന്ദന്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ‘സണ്ണി ലിയോണ്‍, ഇമ്രാന്‍ ഹാഷ്മി’ ദമ്പതികളുടെ മകന്‍. ‘ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഈ തെറ്റിന് ഒരു പക്ഷെ വിദ്യാര്‍ത്ഥി തന്നെ ഉത്തരവാദിയാകാം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും,’ എന്ന് സര്‍വകലാശാല രജിസ്ട്രാര്‍ രാം കൃഷ്ണ താക്കൂര്‍ പറഞ്ഞു.

More in News

Trending