Actor
ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നുണ്ട്, നിങ്ങളുടെ സ്നേഹത്തിന് നന്ദി; അപകടത്തിന് പിന്നാലെ വൈറലായി സൂര്യയുടെ വാക്കുകള്‍
ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നുണ്ട്, നിങ്ങളുടെ സ്നേഹത്തിന് നന്ദി; അപകടത്തിന് പിന്നാലെ വൈറലായി സൂര്യയുടെ വാക്കുകള്‍
ഇന്നലെയാണ് ആരാധകരുടെ പ്രിയതാരം സൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റത്. സുരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബുധനാഴ്ച രാത്രി നടന്ന ചിത്രീകരണത്തിനിടെ റോപ്പ് ക്യാം പൊട്ടി വീണ് താരത്തിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു.
എന്നാല്‍ സൂര്യയ്ക്ക് നിസ്സാര പരിക്കുകളേ ഉള്ളു എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെ വൈകിട്ടോടെ എക്സില്‍ ആരാധകരുടെ ആകാംക്ഷ നിറഞ്ഞ സന്ദേശങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. എക്സിലൂടെ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..
‘പ്രിയ സുഹൃത്തുക്കളേ, അഭ്യുദേകാംക്ഷികളേ, എന്റെ പ്രിയ ആരാധകരേ, ഗെറ്റ് വെല്‍ സൂണ്‍ മെസേജുകള്‍ക്ക് ഹൃദയം തൊടുന്ന നന്ദി. ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു. നിങ്ങളുടെ സ്നേഹത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും’, എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്.
