Actor
26 വര്‍ഷത്തിലേറെ കാലമായി വീട്ടില്‍ നിന്ന് ഇറങ്ങി പുറത്ത് അത്താഴത്തിന് പോയിട്ടില്ല; സല്‍മാന്‍ ഖാന്‍
26 വര്‍ഷത്തിലേറെ കാലമായി വീട്ടില്‍ നിന്ന് ഇറങ്ങി പുറത്ത് അത്താഴത്തിന് പോയിട്ടില്ല; സല്‍മാന്‍ ഖാന്‍
പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലുമെല്ലാം പങ്കെടുക്കുന്നവരാണ് ബോളിവുഡിലെ പല താരങ്ങളും. എന്നാല്‍ പലപ്പോഴും അതില്‍ നിന്നെല്ലാം മാറി ന്‌ലി#ക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. പുറത്തു നിന്ന് അത്താഴം കഴിച്ചിട്ട് 26 കൊല്ലത്തിലേറെയായി എന്ന് പറയുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഇന്ത്യാ ടുഡേയോടായിരുന്നു സല്‍മാന്റെ ഈ തുറന്നു പറച്ചില്‍.
സല്‍മാന്‍ ഖാന്‍ പലപ്പോഴും തനിച്ചാണ്. ഷൂട്ടിങ്ങുകള്‍ക്കോ തന്റെ സിനിമകള്‍ പ്രൊമോട്ട് ചെയ്യാനോ സംസാരിക്കാനോ ഉള്ളപ്പോള്‍ മാത്രമാണ് അദ്ദേഹം പുറത്തിറങ്ങാറുള്ളത്. സല്‍മാന്‍ ഖാന്റെ സ്വകാര്യ ജീവിതം, ഒഴിവുസമയങ്ങളില്‍ എങ്ങനെ ചിലവഴിക്കുന്നു, എന്ത് ഭക്ഷണമാണ് കഴിക്കുന്നത് എന്നിവയൊക്കെ ഒരു രഹസ്യമാണ്.
ഒരുപിടി സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള തന്റെ ജീവിതത്തെ കുറിച്ചും താരം ഇന്ത്യ ടുഡേയോട് പങ്കുവച്ചു. ’25, 26 വര്‍ഷമായി, അല്ലെങ്കില്‍ അതിലേറെ കാലമായി വീട്ടില്‍ നിന്ന് ഇറങ്ങി പുറത്ത് അത്താഴത്തിന് പോയിട്ടില്ല. ഷൂട്ടിന് മാത്രമാണ് ഞാന്‍ യാത്ര ചെയ്യാറുള്ളത്. ഫാമിലേക്ക് പോകുന്നതും പുല്‍ത്തകിടിയില്‍ ഇരിക്കുന്നതുമാണ് എന്റെ ഒരേയൊരു ഔട്ട്‌ഡോര്‍ നിമിഷം’
‘ വീട്, ഷൂട്ട്, ഹോട്ടല്‍, എയര്‍പോര്‍ട്ട്, ലൊക്കേഷന്‍, വീട്ടിലേക്ക്, പിന്നെ ജിമ്മിലേക്കാണ് എന്റെ യാത്ര. അത്രയേയുള്ളൂ. എന്റെ കുടുംബത്തേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ എന്റെ സ്റ്റാഫിനൊപ്പം ചെലവഴിക്കുന്നു. ഞാന്‍ ഷോപ്പിംഗിന് പോലും പോകാറില്ല. അമ്മേയെയും കൂട്ടി ഞങ്ങള്‍ അടുത്തുള്ള റെസ്‌റ്റോറന്റിലേക്കോ മറ്റോ കാപ്പി കുടിക്കാന്‍ പോയതാണ് അടുത്ത കാലത്ത് പുറത്തു പോയ ഓര്‍മ’ സല്‍മാന്‍ പറയുന്നു.
‘ഏക് താ ടൈഗര്‍’ (2012), ‘ടൈഗര്‍ സിന്ദാ ഹേ’ (2017) എന്നിവയ്ക്ക് ശേഷം ടൈഗര്‍ ഫ്രാഞ്ചൈസിയുടെ അടുത്ത ‘ടൈഗര്‍ 3’യാണ് സല്‍മാന്‍ ഖാന്‍ നായകനായെത്തിയ പുതിയ ചിത്രം. കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. 2012ല്‍ പുറത്തിറങ്ങിയ ഏക്ഥാ ടൈ?ഗര്‍, 2017ലിറങ്ങിയ ടൈ?ഗര്‍ സിന്ദാ ഹേ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയാണ് യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ ഉള്‍പ്പെട്ട ടൈഗര്‍ 3.