Connect with us

പൃഥിക്ക് അഭിനന്ദനങ്ങൾ, ലാലേട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം: സൂര്യ.

Interesting Stories

പൃഥിക്ക് അഭിനന്ദനങ്ങൾ, ലാലേട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം: സൂര്യ.

പൃഥിക്ക് അഭിനന്ദനങ്ങൾ, ലാലേട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം: സൂര്യ.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടി കടന്ന് മുന്നേറുകയാണ്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം വിജയക്കൊടി പാറിച്ച് മുന്നേറുമ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയായിരുന്നു സൂര്യ ലൂസിഫറിനെ പ്രശംസിച്ച് സംസാരിച്ചത്.


‘ഈ അടുത്താണ് ലൂസിഫര്‍ കാണുന്നത്. ഗംഭീര സിനിമ. എനിക്ക് പൃഥ്വിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കണം. തകര്‍പ്പന്‍ എന്റര്‍ടെയ്‌നര്‍ സിനിമ. ലാലേട്ടനെ ഇങ്ങിനെ കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. അതിമനോഹരമായ ക്യാമറ, മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്ന രീതി ഇതെല്ലാം മികച്ചു നില്‍ക്കുന്നു. സംവിധായകനെന്ന നിലയില്‍ കഴിവു തെളിയിച്ച പൃഥ്വിക്ക് അഭിനന്ദനങ്ങള്‍.’ സൂര്യ പറഞ്ഞു.


മോഹൻലാലിന്റെ 59ആം പിറന്നആൾ ദിനമായ ഇന്ന് നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Surya Appriciate Prithviraj and Mohanlal…

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top