കേരളത്തിൽ സൂരറൈ പോട്ര് യുടെ വിതരണം ഏറ്റെടുത്ത് സ്പാർക്ക് പിക്ചേർസ്!
Published on
സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്ര് റിലീസിന് ഒരുങ്ങുകയാണ്. കേരളത്തിൽ വിതരണം ഏറ്റെടുത്ത് സ്പാർക്ക് പിക്ചേഴ്സ്.
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സൂരറൈ യുടെ ടീസർ തരംഗം സൃഷ്ടിച്ചിരുന്നു . അപര്‍ണ മുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത് . സൂര്യയുടെ 38ാമത്തെ ചിത്രമാണിത്
2ഡി എന്റര്ടൈന്മെന്റസും സീഖ്യാ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്ന് നിർമ്മക്കുന്ന ചിത്രത്തിൽ ജാക്കി ഷറഫ്, മോഹന്‍ ബാബു. കരുണാസ്, പരേഷ് റാവല്‍, ഉര്‍വ്വശി എന്നിവരും അണിനിരക്കുന്നു
surya
Continue Reading
Related Topics:Surya
