Connect with us

അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു; അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കണമെന്നുണ്ട്; ബാല

Actor

കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് ശേഷം പതിയെ തന്റെ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നടൻ ബാല. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി വർക്കൗട്ടും കാര്യങ്ങളും നടൻ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്റെ ജിം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആശുപത്രി വിട്ട് എത്തിയ ശേഷം താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ തന്നെ മമ്മൂട്ടി വിളിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ ബാല.

ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ കേരളത്തില്‍ ഉണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കില്‍ മലയാള സിനിമയിലോ, ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ല’, അതേ.. എല്ലാവര്‍ക്കും അറിയുന്നത് പോലെ മമ്മൂക്കയാണ് അത്. അദ്ദേഹം വിളിച്ചു. ഞങ്ങള്‍ തമ്മില്‍ ഉള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹം അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കണം എന്ന് എനിക്കുണ്ട്. ഞാന്‍ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നല്‍കുകയും ചെയ്തു.

‘അതുപോലെ നിങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്ന ബിഗ് ബി പാര്‍ട്ടി 2, ബിലാലിനെ പറ്റി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ബാല വീഡിയോയില്‍ പറഞ്ഞു.

More in Actor

Trending