Connect with us

സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു

News

സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു

സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു

പ്രശ്സ്ത തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. ചെന്നൈയിൽ വെച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോ​ഗത്തെ തുടർന്ന് നാളായി ചികിത്സയിലായിരുന്നു സുരേഷ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളായി രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഛായാഗ്രാഹകൻ ശരൺ ആണ് മരണ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. എം മണികണ്ഠൻ സംവിധാനം ചെയ്ത കാക്ക മൊട്ടൈയിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. 2017ൽ റിലീസ് ചെയ്ത ഒരു കിടയിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി.

ചിത്രം മികച്ച നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്‌സ് ഓഫിസിലും വിജയമാണ് സ്വന്തമാക്കിയത്. 2021ലായിരുന്നു രണ്ടാമത്തെ ചിത്രമായ സത്യ സോതനൈ റിലീസായത്. എന്നാൽ ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല. യോഗി ബാബുവിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളിലായിരുന്നു സുരേഷ്.

ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതിനിടെയാണ് സുരേഷിന്റെ അപ്രതീക്ഷിത വിയോഗം. തമിഴ് സിനിമ മേഖലയിൽ നിന്നുള്ളവും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് രം​ഗത്തെത്തിയിരുന്നത്.

More in News

Trending

Recent

To Top