Malayalam
എത്രയും വേഗം മരിച്ച് തന്ത്രികുടുംബത്തില്‍ പുനര്‍ജനിക്കണം, ശാസ്താവിനെ കട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; സുരേഷ് ഗോപി
എത്രയും വേഗം മരിച്ച് തന്ത്രികുടുംബത്തില്‍ പുനര്‍ജനിക്കണം, ശാസ്താവിനെ കട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; സുരേഷ് ഗോപി
രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ സജീവമായ താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ്്് ശ്രദ്ധയാകുന്നത്. വരുന്ന ജന്മത്തില് തന്ത്രി കുടുംബത്തില്‍ ജനിക്കണമെന്ന് അടിയുറച്ച് ആഗ്രഹിക്കുന്നുവെന്നാണ് ബിജെപി നേതാവും മുന്‍ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി പറയുന്നത്.
എത്രയും വേഗം മരിച്ച് തനിക്ക് താഴമണ്‍ കുടുംബത്തില്‍ പുനര്‍ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു.കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിത് കറുപ്പന് പുരസ്കാരം ഏറ്റുവാങ്ങി കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘അടുത്ത ജന്മത്തില് തന്ത്രി കുടുംബത്തില്‍ ജനിക്കണം. ശബരിമല ശാസ്താവിനെ പുറത്ത് നിന്ന് തൊഴുകയല്ല, അകത്തു കയറി തഴുകണമെന്നാണ് മോഹം. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം. തന്ത്രി മുഖ്യനായിട്ട് എന്റെ അയ്യനെ എനിക്ക് ഊട്ടി ഉറക്കണം. മന്ത്രം ചൊല്ലി ഉത്തേജിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ബ്രാഹ്മണന് ആയി ജനിക്കണം. എന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാന്‍ അവകാശമില്ല. എന്റെ ആഗ്രഹം കണ്ഠര് രാജീവരുമായി പങ്കുവച്ചിട്ടുണ്ട്,’ എന്നും സുരേഷ് ഗോപി പറഞ്ഞു.
ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ 2016 ല്‍ താന്‍ വിവാദത്തില്‍ പെട്ടു എന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദമാക്കുകയായിരുന്നു എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പുനര്ജന്മത്തില് വിശ്വസിക്കുന്ന ആളാണ് താനെന്നും അടുത്ത ജന്മത്തില് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി നേരത്തേയും പറഞ്ഞിരുന്നു.
അതേസമയം കരുവന്നൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിയല്ല നടപടിയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനകീയ വിഷയങ്ങളില്‍ ഇനിയും ഇടപെടുമെന്നും അത്തരം വിഷയങ്ങള്‍ ഉണ്ടാക്കാതിരിക്കുകയാണ് അവര്‍ ചെയ്യേണ്ടത് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കരുവന്നൂര്‍ ഒരു ജനതയുടെ വിഷയമാണ്. പണം നഷ്ടപ്പെട്ടവരുടെ പ്രയാസം കണ്ടാണ് പ്രശ്നത്തില്‍ ഇടപെട്ടത് എന്നും സുരേഷ് ഗോപി പറഞ്ഞു.
ഇ ഡി ബി ജെ പിക്ക് തൃശൂരില്‍ വഴിയൊരുക്കുന്നു എന്നത് സി പി എമ്മിന്റെ ആരോപണം മാത്രമാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ദളിതന്റെ പേരില്‍ ഒരാനുകുല്യവും തട്ടിയിട്ടില്ല എന്നും ദളിതന്റെ പേരില്‍ വോട്ട് നേടി അധികാരത്തിലിരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാപ്പിത്തോട്ടങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ ഇക്കാര്യം ഓര്‍ക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.
