Connect with us

എന്റെ സ്വപ്‌നങ്ങളില്‍ കുതിരപ്പുറത്ത് വരുന്ന രാജകുമാരനാണ് ദുല്‍ഖര്‍; നടനെ കുറിച്ച് നടി ശ്രീലീല

Malayalam

എന്റെ സ്വപ്‌നങ്ങളില്‍ കുതിരപ്പുറത്ത് വരുന്ന രാജകുമാരനാണ് ദുല്‍ഖര്‍; നടനെ കുറിച്ച് നടി ശ്രീലീല

എന്റെ സ്വപ്‌നങ്ങളില്‍ കുതിരപ്പുറത്ത് വരുന്ന രാജകുമാരനാണ് ദുല്‍ഖര്‍; നടനെ കുറിച്ച് നടി ശ്രീലീല

ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി തെലുങ്ക് യുവനടി ശ്രീലീല. ‘മാഡ്’ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റില്‍ ആയിരുന്നു നടിയുടെ പ്രശംസ. അമ്മൂമ്മ പറയുന്ന കഥകളിലെ കുതിരപ്പുറത്ത് വരുന്നൊരു രാജകുമാരന്‍ ഉണ്ടായിരുന്നു, ആ രാജകുമാരനാണ് ദുല്‍ഖര്‍ എന്നാണ് ശ്രീലീല പറയുന്നത്.

‘ദുല്‍ഖര്‍ സല്‍മാന്‍ സാര്‍, നിങ്ങള്‍ പരിപാടിക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്നെക്കാള്‍ സന്തോഷിച്ചത് എന്റെ അമ്മയാണ്. ഒരു വലിയ ആരാധിക നിങ്ങളെ അന്വേഷിച്ചെന്ന് പറയാന്‍ പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതല്‍ ഞാന്‍ ഒരു സ്വപ്നം കാണുമായിരുന്നു.’

‘അമ്മൂമ്മ പറയുന്ന കഥകളില്‍ ഒരു രാജകുമാരന്‍ കുതിരപ്പുറത്ത് വരുന്നത് ഞാന്‍ സങ്കല്‍പിക്കും. ഹിരീയേ എന്ന ഗാനം കാണുമ്പോഴെല്ലാം എന്റെ ആ സ്വപ്നത്തിലെ രാജകുമാരന്‍ നിങ്ങളാണെന്ന് തോന്നാറുണ്ട്’ എന്നാണ് ശ്രീലീല പറഞ്ഞത്.

ശ്രീലീലയുടെ വാക്കുകള്‍ വേദിയില്‍ ഉള്ളവരെയെല്ലാം ഞെട്ടിച്ചു. എല്ലാവരും ആശ്ചര്യപ്പെട്ടു. അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ പുഞ്ചിരിച്ചു കൊണ്ട് ശ്രീലീലയ്ക്ക് നന്ദി പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘ഓകെ കണ്മണി’, ‘മഹാനടി’, ‘സീതരാമം’ തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരനാണ് ദുല്‍ഖര്‍. അതുകൊണ്ട് തന്നെ ശ്രീലീലയുടെ പരാമര്‍ശം തെലുങ്ക് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖറിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

More in Malayalam

Trending

Recent

To Top