Connect with us

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്‍ക്കുന്ന ധന്യയെ കണ്ട് സുരേഷ് ഗോപി; മകളുടെ വിവാഹത്തിനുള്ള പൂവിന് ഓര്‍ഡര്‍ നല്‍കി

Malayalam

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്‍ക്കുന്ന ധന്യയെ കണ്ട് സുരേഷ് ഗോപി; മകളുടെ വിവാഹത്തിനുള്ള പൂവിന് ഓര്‍ഡര്‍ നല്‍കി

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്‍ക്കുന്ന ധന്യയെ കണ്ട് സുരേഷ് ഗോപി; മകളുടെ വിവാഹത്തിനുള്ള പൂവിന് ഓര്‍ഡര്‍ നല്‍കി

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാനെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാന്‍ ധന്യയോടും ഭര്‍ത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ തുടക്കമായ കോഫി ടൈം വിത്ത് എസ്ജി എന്ന പരിപാടിയിലായിരുന്നു കൂടിക്കാഴ്ച.

200 മുഴം മുല്ലപ്പൂവും, 100 മുഴം പിച്ചിപ്പൂവും വാഴനാരില്‍ കെട്ടി പതിനാറാം തീയതി രാത്രിയില്‍ എത്തിച്ച് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൂടുതല്‍ ആള്‍ക്കാരെ വിളിക്കുന്നുണ്ടെന്നും അദ്ദേഹം ധന്യയോട് പറഞ്ഞു. വെറുതേ കാശ് കൊടുത്തതല്ലെന്നും അവരുടെ അധ്വാനം അതില്‍ വരുമെന്നും ധന്യയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം സുരേഷ് ഗോപി പറഞ്ഞു.

എന്റെ മകളുടെ മാംഗല്യത്തിലേയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്നൊക്കെ വിചാരിച്ച് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളാണ് ധന്യയുടെ വാര്‍ത്ത തന്റെ മുന്‍പില്‍ എത്തിച്ചത് എന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ പൂട്ടിയിട്ട് ഇറങ്ങിയില്ലാല്ലോ അവര്‍. അങ്ങിനെ ചെയ്ത് എന്തെങ്കിലും സംഭവിച്ചാല്‍ സമൂഹം അവരെ കുറ്റം പറയില്ലേ.

നെഞ്ചോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ ഉത്തരവാദിത്വം എന്താണ് എന്നത് കുഞ്ഞിന്റെ ചോരയില്‍ പതിയും. ഇത് കാണുന്ന മക്കള്‍ക്ക് അമ്മമാരോട് സ്‌നേഹം വര്‍ദ്ധിക്കും. സ്‌നേഹമാണ് എല്ലാം. ഇന്ന് കാലത്ത് മക്കള്‍ക്ക് അമ്മമാരോട് സ്‌നേഹം ഇല്ലാതെ പോകുന്നു. സ്‌നേഹത്തിനുള്ള സന്ദേശം ആണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയെ കണ്ടതില്‍ അതിയായ സന്തോഷം ഉണ്ടെന്നും, മകളുടെ കല്യാണം സ്വന്തം അനിയത്തിക്കുട്ടിയുടേത് എന്ന പോലെ നടത്തിക്കൊടുക്കുമെന്നും ധന്യ പ്രതികരിച്ചു.

ധന്യയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭര്‍ത്താവ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുകയാണ്. ഭര്‍തൃമാതാവിനും സുഖമില്ല. പ്രണയവിവാഹം ആയതിനാല്‍ നേരത്തെ തന്നെ ധന്യയെ കുടുംബം കയ്യൊഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്ര നടയില്‍ കുഞ്ഞുമായി മുല്ലപ്പൂ വില്‍പ്പന ആരംഭിച്ചത്. പുലര്‍ച്ചെ തന്നെ ധന്യ ക്ഷേത്രത്തില്‍ എത്തി പൂവില്‍പ്പന ആരംഭിക്കും. ക്ഷേത്രത്തില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കും. ഭര്‍ത്താവിന് മരുന്ന് വാങ്ങാന്‍ മാത്രം മാസം എണ്ണായിരത്തോളം രൂപ വേണം.

More in Malayalam

Trending

Recent

To Top