Connect with us

3010 കോടിയുടെ ആസ്തി, തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള നടന്‍ ആരെന്നോ!, രജനിയെയും വിജയ്‌യെയും കടത്തിവെട്ടി ഈ നടന്‍

News

3010 കോടിയുടെ ആസ്തി, തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള നടന്‍ ആരെന്നോ!, രജനിയെയും വിജയ്‌യെയും കടത്തിവെട്ടി ഈ നടന്‍

3010 കോടിയുടെ ആസ്തി, തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള നടന്‍ ആരെന്നോ!, രജനിയെയും വിജയ്‌യെയും കടത്തിവെട്ടി ഈ നടന്‍

ബോളിവുഡിനെപ്പോലും അമ്പരപ്പിക്കുന്ന വിജയങ്ങളാണ് സമീപകാലത്ത് തെന്നിന്ത്യയ്ക്ക് സാധ്യമായത്. വിജയങ്ങള്‍ നേടുന്ന സൂപ്പര്‍താരങ്ങളുടെ താരമൂല്യം ഉയരുക സ്വാഭാവികമാണ്. എന്നാല്‍ ഒരു തെന്നിന്ത്യന്‍ താരത്തിന്റെ സാമ്പത്തിക നേട്ടവും ആസ്തിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അവസാനം പുറത്തിറങ്ങിയ ‘ജയിലറില്‍’ രജനിയുടെ പ്രതിഫലം 110 കോടിയായിരുന്നു. ‘ലിയോ’യ്ക്കായി 130 കോടിയാണ് വിജയ് വാങ്ങിയത്. ‘വിക്രം’ സിനിമയുടെ വിജയത്തിന് ശേഷം ‘ഇന്ത്യന്‍ 2’നായി 150 കോടിയാണ് കമല്‍ ഹാസന്റെ പ്രതിഫലം.

ജിക്യൂ മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള ആള്‍ അക്കിനേനി നാഗാര്‍ജുനയാണ്. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ആകെ ആസ്തി 3010 കോടിയാണ്. 9 മുതല്‍ 20 കോടി വരെയാണ് നിലവില്‍ ഓരോ ചിത്രത്തിനും താരം വാങ്ങുന്ന പ്രതിഫലം. അഭിനയത്തിന് പുറമെ മറ്റു സാമ്പത്തിക ശ്രോതസ്സുകളുമുണ്ട്.

അന്നപൂര്‍ണ സ്റ്റുഡിയോസ് എന്ന ബാനറില്‍ ചലച്ചിത്ര നിര്‍മ്മാതാവാണ് നാഗാര്‍ജുന. റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപമുള്ള നാഗാര്‍ജുനയ്ക്ക് ഐഎസ്എല്ലിലെ കേരള ക്ലബ്ബ് കേരള ബ്ലാസ്‌റ്റേഴ്‌സിലും നിക്ഷേപം ഉണ്ടായിരുന്നു. ഹൈദരാബാദില്‍ കണ്‍വെന്‍ഷന്‍ സെന്ററും നിരവധി ബ്രാന്‍ഡുകളുടെ മുഖവുമാണ് അദ്ദേഹം. നാഗാര്‍ജുനയുടെ ഗാരേജില്‍ 50ല്‍ അധികം ആഡംബര കാറുകളുണ്ട്. ഹൈദരാബാദില്‍ താമസിക്കുന്ന ബംഗ്ലാവിന് 45 കോടി രൂപയാണ് മൂല്യം. ഒരു െ്രെപവറ്റ് ജെറ്റും ചേരുന്നതാണ് നാഗാര്‍ജുനയുടെ ആകെ ആസ്തി.

ദക്ഷിണേന്ത്യയിലെ അഭിനേതാക്കളില്‍, ദഗ്ഗുബതി വെങ്കിടേഷിന് 2200 കോടിയും ചിരഞ്ജീവിയ്ക്ക് 1650 കോടി രൂപയുമാണ് ആസ്തി. ജിക്യു, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 1370 കോടി രൂപ ആസ്തിയുള്ള ചിരഞ്ജീവിയുടെ മകന്‍ രാം ചരണിനാണ് നാലാം സ്ഥാനം.

More in News

Trending

Recent

To Top