News
പൊങ്കാല സ്ത്രീകളുടെ പുനര്‍ ശാക്തീകരണത്തിനുള്ള പ്രാര്‍ത്ഥന; സുരേഷ് ഗോപി
പൊങ്കാല സ്ത്രീകളുടെ പുനര്‍ ശാക്തീകരണത്തിനുള്ള പ്രാര്‍ത്ഥന; സുരേഷ് ഗോപി
സ്ത്രീകളുടെ പുനര്‍ ശാക്തീകരണത്തിനുള്ള പ്രാര്‍ത്ഥനയാണ് പൊങ്കാല എന്ന് നടന്‍ സുരേഷ് ഗോപി. പൊങ്കാല അര്‍പ്പിക്കുമ്പോള്‍ ഒരു ആണ്‍ തരി എങ്കിലും കുടുംബത്തില്‍ ഉണ്ടാകണമെന്നും എല്ലാ പൊങ്കാലയ്ക്കും താന്‍ വീട്ടില്‍ ഉണ്ടാവാറുണ്ടെന്നും നടന്‍ പറഞ്ഞു.
‘സ്ത്രീകളുടെ പുനര്‍ ശാക്തീകരണത്തിനുള്ള പ്രാര്‍ത്ഥനയാണ് പൊങ്കാല. ഓരോ വര്‍ഷവും ഈ കര്‍മ്മം അനുഷ്ഠിച്ച് പോകുന്നുണ്ട് . പൊങ്കാല അര്‍പ്പിക്കുമ്പോള്‍ ഒരു ആണ്‍ തരി കുടുംബത്തില്‍ ഉണ്ടാവണം. വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാ പൊങ്കാലയ്ക്കും ഞാന്‍ വീട്ടില്‍ ഉണ്ടാവാറുണ്ട്. ദൈവം നമ്മളുടെ അടുത്തേക്ക് വരുന്നതും നമ്മളുടെ അര്‍ച്ചന നല്‍കിയാലും സ്വീകരിക്കുന്ന കുറച്ച് ദിവസങ്ങളാണ് ഇത്. ആറ്റുകാല്‍ അമ്മ വരും’. സുരേഷ് ഗോപി പറഞ്ഞു.
ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം അര്‍പ്പിച്ചത്. ചൂട് കൂടുതലായതിനാല്‍ ധാരാളം വെളളം കുടിക്കണമെന്നും ആരോഗ്യപ്രശ്‌നമുള്ളവര്‍ ശ്രദ്ധയോട് കൂടി പൊങ്കാലയ്ക്ക് എത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
നഗരത്തില്‍ കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
