Connect with us

വ്യത്യസ്തമായ ഗെറ്റപ്പിലെത്തി റിയാസ് സലിം; കയ്യടികള്‍ക്കൊപ്പം വിമര്‍ശനവും

News

വ്യത്യസ്തമായ ഗെറ്റപ്പിലെത്തി റിയാസ് സലിം; കയ്യടികള്‍ക്കൊപ്പം വിമര്‍ശനവും

വ്യത്യസ്തമായ ഗെറ്റപ്പിലെത്തി റിയാസ് സലിം; കയ്യടികള്‍ക്കൊപ്പം വിമര്‍ശനവും

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് റിയാസ് സലിം.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് സലിം ബിഗ് ബോസിലെത്തുന്നത്. ടോപ് ത്രീയിലെത്താന്‍ റിയാസിന് സാധിച്ചു. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെയാണ് റിയാസിനെ താരമാക്കിയത്. ഷോയ്ക്ക് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിയാസ്.

ഇപ്പോഴിതാ റിയാസ് പങ്കുവച്ചൊരു വീഡിയോ ശ്രദ്ധ നേടുകയാണ്. റിയാസിന്റെ മേക്കപ്പും വസ്ത്രധാരണ രീതിയുമൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പുതിയ വീഡിയോയും ചര്‍ച്ചയായി മാറുകയാണ്. എല്ലവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത് തുടരുക എന്നാണ് വീഡിയോയ്‌ക്കൊപ്പം റിയാസ് കുറിച്ചിരിക്കുന്നത്.

നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നും താരം പറയുന്നു. നിരവധി പേരാണ് താരത്തിനെതിരെ അധിക്ഷേപവും പരിഹാസവുമൊക്കെയായി എത്തിയിരിക്കുന്നത്. വെറുപ്പ് പ്രചരിക്കുന്നവരെ കാര്യമാക്കേണ്ട എന്നാണ് റിയാസിന് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്. റിയാസിന്റെ വീഡിയോയ്ക്ക് കയ്യടിച്ചും ധാരാളം പേരെത്തിയിട്ടുണ്ട്.

ഇതുവരെ വരെ അരങ്ങേറിയതില്‍ ഏറ്റവും നാടകീയമായ സീസണായിരുന്നു സീസണ്‍ 4. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ സകല പരിധിയും ലംഘിക്കുന്നതിന് പോയ സീസണ്‍ സാക്ഷ്യം വഹിച്ചു. അതേസമയം തന്നെ ധാരാളം പുതിയ താരങ്ങളേയും നാലാം സീസണ്‍ സൃഷ്ടിച്ചിട്ടുണ്ട്. കോളേജ് പരിപാടികളും അഭിമുഖങ്ങളും ഒക്കെയായി ഇപ്പോള്‍ തിരക്കിലാണ് റിയാസ് സലിം.

Continue Reading

More in News

Trending

Recent

To Top