News
ബാലയെ കാണാൻ ആശുപത്രിയിൽ എത്തി അമൃത സുരേഷും പാപ്പുവും, മാധ്യമങ്ങൾ വളഞ്ഞു, സംഭവിച്ചത് ഇങ്ങനെ
ബാലയെ കാണാൻ ആശുപത്രിയിൽ എത്തി അമൃത സുരേഷും പാപ്പുവും, മാധ്യമങ്ങൾ വളഞ്ഞു, സംഭവിച്ചത് ഇങ്ങനെ
കടുത്ത ചുമയും വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബാലയെ നിലവില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്.
കരള്‍ രോഗത്തെ തുടർന്ന് നേരത്തേയും ഇതേ ഹോസ്പിറ്റലില്‍ ബാല ചികിത്സ തേടിയെത്തിയിരുന്നു. താരമിപ്പോൾ വലിയ ഗുരുതരവാസ്ഥയിലാണെന്നും എല്ലാവരുടേയും പ്രാർഥനകൾ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബാലയുടെ സുഹൃത്തും യൂട്യൂബ് മാധ്യമപ്രവർത്തകനുമായ സൂരജ് പാലക്കാരന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താരത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് പല തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു.
ഇപ്പോഴിതാ ബാലയെ സന്ദർശിച്ച് മുന്‍ ഭാര്യ അമൃത സുരേഷും മകളും ഉള്‍പ്പടേയുള്ളവർ. അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ സംവിധായകൻ അനൂപ് പന്തളം എന്നിവരും ആശുപത്രിയിലെത്തി ബാലയെ സന്ദർശിച്ചു. ഒരു മണിക്കൂറിലേറെയായി ഇവർ ബാലയുടെ സമീപത്തുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
നടന്‍ ഉണ്ണി മുകുന്ദനും ആശുപത്രിയില്‍ തുടരുകയാണ്. ബാലയുടെ സഹോദരനും സംവിധായകനുമായ സിരുത്തൈ ശിവ ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിയിട്ടുണ്ട്. ബാലയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരത്തിലുള്ള വാർത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ നിർമാതാവ് ബാദുഷയും നടന്‍ ഉണ്ണി മുകുന്ദനും കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തി. ബാലയുമായി സംസാരിച്ചെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും പിന്നീട് ബാദുഷ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബാദുഷ കുറിപ്പിട്ടത്. ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവരും ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക’- ബാദുഷ കുറിച്ചു.
