Malayalam
എന്റെ ഈ പേരിന് പിന്നിൽ രണ്ടുപേരുണ്ട്;ഞാനും അച്ഛനും,അങ്ങനെ ഞാന്‍ സുരാജ് വെഞ്ഞാറമൂട് ആയി!
എന്റെ ഈ പേരിന് പിന്നിൽ രണ്ടുപേരുണ്ട്;ഞാനും അച്ഛനും,അങ്ങനെ ഞാന്‍ സുരാജ് വെഞ്ഞാറമൂട് ആയി!
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചട്ടമ്പിനാട് എന്ന സിനിമയിലെ ദശമൂലം ആണ് ഏറ്റവും ഹിറ്റായത്.
കേവലം കോമഡി റോളുകളില്‍ നിന്നും മാറി സ്വഭാവനടനായും ഉള്ളുലയ്ക്കുന്ന നായകവേഷത്തിലും സുരാജ് അഭ്രപാളില്‍ നിറഞ്ഞു നിന്നപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എന്നെന്നും ഓര്‍മിക്കാവുന്ന പിടി അഭിനയമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുമായിരുന്നു. ഇപ്പോളിതാ തന്റെ പേരിന് പിന്നിലെ ഗുട്ടന്‍സിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍. അച്ഛന്‍ ഇട്ട പേരില്‍ തന്റെ സംഭാവന കൂടി ചേര്‍ത്താണ് പേരുണ്ടാക്കിയതെന്നാണ് സുരാജ് പറയുന്നത്.
”സുരജ് എന്നാല്‍ ഹിന്ദിവാലകള്‍ക്ക് സൂര്യനാണ്. അതില്‍ നിന്നും അച്ഛന്‍ എനിക്ക് സുരാജ് എന്ന് പേരിട്ടു. മിമിക്രി രംഗത്തേക്ക് വന്നപ്പോള്‍ എന്റെ സംഭാവനയായി വെഞ്ഞാറമൂട് കൂടി ചേര്‍ത്തു. വെഞ്ഞാറമൂടിന് ചുറ്റും ഒരുപാട് നാടക സമിതികളും കലാകാരന്‍മാരുമുണ്ട്. ഒരുപാട് സുരാജുമാരും സൂരജുമാരും. നാടിന്റെ പേര് ചേര്‍ക്കണമെന്ന് താനും ആഗ്രഹിച്ചു. അങ്ങനെ ഞാന്‍ സുരാജ് വെഞ്ഞാറമൂട് ആയി” എന്ന് ഒരു അഭിമുഖത്തിനിടെ സുരാജ് വ്യക്തമാക്കി.
suraj venjaramoodu about his name
