Malayalam
ഷാബുരാജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്
ഷാബുരാജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്
അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഷാജുവിന്റെ ഭാര്യയെയും മക്കളെയും സമാധാനിപ്പിച്ച ശേഷമാണ് മടങ്ങിയത് .ഷാബുരാജിന്റെ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് സുരാജ് എത്തിയത്
ഹാസ്യകലാ ലോകത്ത് വലിയ വേദനയാണ് ഷാബുരാജിന്റെ മരണവാർത്ത സൃഷ്ടിച്ചത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രിയ കലാകാരൻ വിടവാങ്ങിയത് മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിച്ച കോമഡി സ്റ്റാര്‍സ് വേദയിലെ മിന്നും താരമായിരുന്ന ഷാബുരാജിന് മരിക്കും മുമ്പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെന്നായിരുന്നു ആഗ്രഹം സ്ത്രീവേഷങ്ങളായിരുന്നു അധിക വും ചെയ്തിരുന്നത്.
അടുത്തകാലത്ത് പുരുഷവേഷങ്ങളിലും തിളങ്ങി. തിരുനന്തപുരത്ത് ഒട്ടേറെ കലാസമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിടവാങ്ങല്‍.
shaaburaj
