Connect with us

കോവിഡ് കാലത്ത് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹന്‍ലാല്‍

Malayalam

കോവിഡ് കാലത്ത് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹന്‍ലാല്‍

കോവിഡ് കാലത്ത് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹന്‍ലാല്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വ്യത്യസ്തമായി ഒരു സിനിമാ അനുഭവമാണ് നല്‍കിയത് മലയാളി പ്രേക്ഷകര്‍ക്ക്. അത് സിനിമയില്‍. ഇതാ യഥാര്‍ഥ ജീവിതത്തില്‍ അതും ഈ ലോക് ഡൗണ്‍ കാലത്ത് സ്വയം നിയന്ത്രിത റോബോട്ടുമായി മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ വന്നിരിക്കുന്നു. സ്വന്തം ആവശ്യത്തിനായില്ല. സമൂഹത്തിനായി കേരളത്തിനായി ആ റോബോര്‍ട്ട് നല്‍കി മാതൃകയായിരിക്കുകയാണ് താരം.

കളമശ്ശേരി മെഡിക്കല്‍ കോളേജിനാണ് സ്വയം നിയന്ത്രിത റോബോട്ട് നടന്‍ മോഹന്‍ലാല്‍ സംഭാവന നല്‍കിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡിലേക്കാണ് സ്വയം നിയന്ത്രിത റോബോട്ട് എത്തുക. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് റോബോട്ട് സംഭാവന ചെയ്യുന്നത്.
വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറുമ്പോള്‍ അത് കേരളത്തിന് പുതിയൊരു അനുഭവം.

ആഴ്ചകള്‍ക്ക് മുമ്പ് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. കൂടാതെ പത്തനംതിട്ട ജില്ലാ സ്പോട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഭക്ഷണ വിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഭക്ഷണ വിതരണത്തിന് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയാണ് ഫാന്‍സ് അസോസിയേഷന്‍ മാതൃകയായത്.

mohanlal

More in Malayalam

Trending

Recent

To Top