Malayalam
സുരാജിന്റെ ഫോൺ ഭാര്യയുടെ കയ്യിൽ; ഭയമാണ് ജാഗ്രതയാണ് വേണ്ടതെന്ന് താരം; വൈറലായി വീഡിയോ
സുരാജിന്റെ ഫോൺ ഭാര്യയുടെ കയ്യിൽ; ഭയമാണ് ജാഗ്രതയാണ് വേണ്ടതെന്ന് താരം; വൈറലായി വീഡിയോ
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊവിഡിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന ഓര്‍മ്മപ്പെടുത്തലോടെ പങ്കുവച്ചിരിക്കുന്ന നര്‍മം കലര്‍ത്തിയ വീഡിയോ ആണിത്.
തന്റെ ഫോണ്‍ പരിശോധിക്കുന്ന ഭാര്യയുടെ അടുത്ത് അസ്വസ്ഥതയോടെ ജാഗരൂകനായി ഇരിക്കുന്ന സുരാജ് ആണ് വീഡിയോയിലുള്ളത്
അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നേ’ എന്ന മകന്റെ ചോദ്യത്തിന് അതെന്റെ ഫോണാടാ എന്നാണ് താരത്തിന്റെ മറുപടി . ഭയമാണ് ജാഗ്രതയാണ് വേണ്ടതെന്നതിന്റെ പല രൂപങ്ങളും കണ്ടിട്ടുണ്ട് .എന്ന ആദ്യമായിട്ടാണ് ഭയാനകമായ വേർഷൻ കാണുന്നതെന്നാണ് ആരാധകരുടെ കമന്റ്
കുറച്ച് കഴിഞ്ഞ് സുരാജേട്ടന്‍ ജീവനോടെ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഫേസ്ബുക്ക് ലൈവില്‍ വരണമെന്നുമൊക്കെ ആരാധകര്‍ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം ജീവിതത്തില്‍ നിന്നും ചീന്തി എടുത്ത ഒരു ഏട് എന്ന അടികുറിപ്പോടെ അവതാരകയായ അശ്വതി ശ്രീകാന്തും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
suraj
