Connect with us

യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ?’, ഒരിക്കൽ ഹൃദയം തകർന്നു കരഞ്ഞ അമ്മയുടെ ഈസ്റ്ററിനെ കുറിച്ച് അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറൽ

Malayalam

യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ?’, ഒരിക്കൽ ഹൃദയം തകർന്നു കരഞ്ഞ അമ്മയുടെ ഈസ്റ്ററിനെ കുറിച്ച് അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറൽ

യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ?’, ഒരിക്കൽ ഹൃദയം തകർന്നു കരഞ്ഞ അമ്മയുടെ ഈസ്റ്ററിനെ കുറിച്ച് അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറൽ

തന്റേതായ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ അവതരികയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.
പെസഹ ദിനത്തില്‍ അശ്വതി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ പുതിയ ചര്‍ച്ച. സഹോദരൻ ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നു ആവശ്യപ്പെട്ടപ്പോൾ ഹൃദയം തകർന്നു കരഞ്ഞ അമ്മായി ഇപ്പോൾ സഹോദരഭാര്യയ്ക്കു വേണ്ടി പെസഹാ അപ്പം ഉണ്ടാക്കിയതിനെ കുറിച്ചാണ് അശ്വതി എഴുതിയത്.

ആ കുറിപ്പ് ഇങ്ങനെയാണ് ..’എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോൾ അന്ന് ഹൃദയം തകർന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോൺ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടിൽ പോവാൻ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാൻ പെസഹാപ്പം ഉണ്ടാക്കാൻ പോവ്വാ’ന്ന് !!😄 അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത് ! പിന്നല്ല…യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ 😘
ജാതിയ്ക്കും മതത്തിനും അപ്പുറം നില നിൽക്കേണ്ടത് മനുഷ്യ സ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ’ എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്. നിരവധി ആളുകള്‍ ആശംസകളുമായി എത്തുമ്പോള്‍ ചിലര്‍ പെസഹ അപ്പത്തിന്‍രെ രൂപത്തെ കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. അങ്ങനെ പോയ ഒരു ചര്‍ച്ചയ്ക്കിടെ ആരാധകനിട്ട കമന്‍റും വൈറലാവുകയാണ്.

നല്ല കാര്യത്തിന് വേണ്ടി അശ്വതി ഏറ്റവും നന്നായി എഴുതിയ ഒരു പോസ്റ്റ്‌ ചില പൊട്ട കിണറ്റിലെ തവള പോലുള്ള ചേട്ടൻ മാരും ചേച്ചിമാരും പെസഹ അപ്പത്തിന്റെ ഷെയ്പ് ഡിസ്‌കസ് ചെയുന്ന തരത്തിലാക്കി… കേരളത്തിൽ ഓരോ നാട്ടിലും ഓരോ രീതിയിലാണ് പെസഹ അപ്പം ഉണ്ടാക്കുന്നത്.. കോട്ടയം ഭാഗത്തു കൂടുതലായും ഇങ്ങനെയാണ ഉണ്ടാക്കുന്നത്‌ എന്നാൽ എറണാകുളം ജില്ലയിൽ വേറെ രീതിയിലും… എന്റെ നാടായ കോതമംഗലത്തു തീയിൽ ചുട്ടെടുക്കുന്ന രീതിയിലും അപ്പം ഉണ്ടാക്കുന്നുണ്ട്… അതുകൊണ്ട് ഷെയ്പ്പ് പ്രശ്നമല്ല… ജാതി മത ചിന്തകൾ മറന്നു ഈ കൊറോണ കാലം കടന്നു ഒരുമയോടെ മുന്പോട്ടുപോകുന്ന ഒരു നാളെക്കായി പ്രാർത്ഥിക്കാം- എന്നായിരുന്നു ആരാധകന്‍ കമന്‍റ് ചെയ്തത്.
വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു. ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അശ്വതി.

aswathi sreekanth

Continue Reading
You may also like...

More in Malayalam

Trending

Recent

To Top