എന്നും എന്നന്നേക്കും പൃഥ്വിയുടെ കൂടെ; വിവാഹ മോതിരം പങ്കുവെച്ച് സുപ്രിയ
എന്നും എന്നന്നേക്കും പൃഥ്വിയുടെ കൂടെ; വിവാഹ മോതിരം പങ്കുവെച്ച് സുപ്രിയ
എന്നും എന്നന്നേയ്ക്കും കൂടെ…..വിവാഹ മോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് കൊണ്ട് ഭാര്യ സുപ്രിയ കുറിച്ചതാണിത്. ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരുന്ന അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രം കൂടെ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന സാഹചര്യത്തില്‍ ആരാധകര്‍ക്ക് സര്‍പ്പ്രൈസുമായി രംഗത്തെത്തിയിരിക്കുയാണ് സുപ്രിയ. ഇതിനോടകം തന്നെ സുപ്രിയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
പൃഥ്വി, പാര്‍വ്വതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവ് കൂടിയാണ് കൂടെ. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. അഞ്ജലി മേനോന്‍ ചിത്രങ്ങളിലേതുപോലെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യമാണ് ഈ ചിത്രത്തിന്റെയും പ്രമേയം. പൃഥ്വിയുടെ കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള ഒരു വ്യക്തിയുടെ ജീവിതഘട്ടങ്ങളാണ് ചിത്രം വരച്ചു കാട്ടുന്നത്.
പാര്‍വ്വതിയും നസ്രിയയുമാണ് നായികമാര്‍. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിയും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം എന്നിവയാണ് കൂടെയിലെ പ്രത്യേകതകള്‍. സംവിധായകന്‍ രഞ്ജിത്ത്, അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു, വിജയരാഘവന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മ്മാണം. ടു കണ്ട്രീസിന് ശേഷം രജപുത്ര ഇന്റര്‍ നാഷണല്‍ ഒരുക്കുന്ന ചിത്രമാണിത്. പറവ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക. എം.ജയചന്ദ്രനാണ് സംഗീതം. ബോളിവുഡില്‍ നിന്നും രഘു ദീക്ഷിതാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ വായിക്കുവാന്‍-
സിനിമയുടെ കഥ തിരുത്തിയ സംവിധായകന് മമ്മൂട്ടിയുടെ താക്കീത് !!!
Supriya s intagram post about Koode
