News
എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു, അല്ലിയും ഞാനും മരണത്തിന്റെ വക്കില്‍ വരെ പോയിരുന്നു; സുപ്രിയ മേനോന്‍
എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു, അല്ലിയും ഞാനും മരണത്തിന്റെ വക്കില്‍ വരെ പോയിരുന്നു; സുപ്രിയ മേനോന്‍
നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ല്‍ യാതൊരുവിധ സൂചനയും നല്‍കാതെയായിരുന്നു പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോനെ വിവാഹം ചെയ്യുന്നത്. ഒരു സ്വകാര്യ റിസോട്ടില്‍ കുടുംബാംഗങ്ങളും ചേര്‍ന്ന് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു.
ഇന്ന് പൃഥ്വിരാജിനെപ്പോലെ തന്നെ സുപ്രിയ മേനോനും ഇന്ത്യന്‍ സിനിമയുടെ ഭാഗമായി കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സുപ്രിയയാണ്. പൃഥ്വിരാജിനും സുപ്രിയയ്ക്കും അലംകൃത എന്നൊരു മകളാണുള്ളത്. അച്ഛനേയും അമ്മയേയും പോലെ തന്നെ അലംകൃതയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. ആരാധകരുടെ പ്രിയപ്പെട്ട അല്ലിയാണ് ഇവരുടെ പൊന്നോമന.
ഇപ്പോഴിത ഏറ്റവും പുതിയൊരു അഭിമുഖത്തില്‍ തന്റെ ഗര്‍ഭകാലത്തെ കുറിച്ച് സുപ്രിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘ജേര്‍ണലിസം ഞാന്‍ ചെയ്ത് തുടങ്ങിയത് ആരുടേയും റെക്കമന്റേഷന്‍ കൊണ്ടല്ല. സ്വന്തമായി ഞാന്‍ നേടിയെടുത്തൊരു ജോലിയും കരിയറുമായിരുന്നു. പക്ഷെ നിര്‍മാതാവായിരിക്കുമ്പോള്‍ പ്രിവിലേജ് ഒരുപാടുണ്ട്.
‘ഞാന്‍ സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായത് തന്നെ ഇരുപത് വര്‍ഷമായി സിനിമയിലുള്ള സ്വന്തമായി ഒരു പാത വെട്ടിതെളിച്ച് മുന്നേറുന്ന പൃഥ്വിരാജ് എന്ന നടന്റെ ഭാര്യ എന്ന ലേബലിലാണ്. പക്ഷെ ഇതിലും എന്റെ സ്ട്രഗിളുണ്ട്. കാരണം ഞാന്‍ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ്.
‘ആളുകള്‍ എന്നെ വേറൊരു പേഴ്‌സണാലിറ്റിയായിട്ട് കാണണം അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത് എന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള പരിശ്രമം ഞാന്‍ നിരന്തരം നടത്താറുണ്ട്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകള്‍ എന്നുള്ള ലേബലില്‍ എനിക്ക് അറിയപ്പെടാന്‍ താല്‍പര്യമില്ല.
‘എനിക്ക് സ്വന്തമായൊരു പേര് ഉണ്ടാക്കിയെടുക്കണമെന്നാണ്. ഞങ്ങളുടെ കമ്പനി 50-50 പാര്‍ട്ണര്‍ഷിപ്പിലുള്ളതാണ്. കമ്പനി തുടങ്ങുമ്പോള്‍ ഞാന്‍ എന്റെ പിഎഫില്‍ നിന്നും പൈസ എടുത്തിരുന്നു. എന്റെ ഭാഗത്തിന്റെ ഫണ്ട് ഞാന്‍ തന്നെ ഇടുമെന്ന് പറഞ്ഞിരുന്നു. എന്റെ മനസിന് അത് അത്യാവശ്യമായിരുന്നു. കുറേ പേര്‍ പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്. പക്ഷെ ഞങ്ങള്‍ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് തുടങ്ങിയത്. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു.
തന്റെ പേര് വെറുതെ പ്രസന്റഡ് ബൈ എന്നോ പ്രൊഡ്യൂസ്ഡ് ബൈ എന്നോ ഇടുന്നതല്ലെന്നും താന്‍ കമ്പനിയ്ക്ക് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ടെന്നും തനിക്ക് കോണ്‍ഫിഡന്‍സ് വരാന്‍ കാരണം തന്റെ അച്ഛനാണ് എന്നും സുപ്രിയ പറയുന്നു. എന്നെ കൂട്ടിലിട്ട് വളര്‍ത്തിയിട്ടില്ല എന്റെ മാതാപിതാക്കള്‍. എന്നെ ഒരുപാട് പറക്കാന്‍ വിട്ടു. ഞാന്‍ കുറച്ച് ഇന്‍ട്രോവര്‍ട്ടാണ് പക്ഷെ നാണക്കാരിയല്ല. സിനിമ മേഖലയെ പറ്റി ഒന്നും പഠിച്ചിട്ടില്ല. ഇപ്പോള്‍ പഠിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടത് ഞാനും പൃഥ്വിയുടെ സ്വപ്നങ്ങള്‍ക്ക് ആവശ്യമായത് പൃഥ്വിയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ നഷ്ടപ്പെട്ട് ഒരു വര്‍ഷമായി.’
‘2020ലാണ് അച്ഛന്റെ രോഗം തിരിച്ചറിയുന്നത്. ഞാന്‍ ഇന്ന് എന്താണോ അതിനെല്ലാം പിന്നില്‍ എന്റെ അച്ഛനും അമ്മയുമാണ് കാരണം. എനിക്ക് എന്ത് കാര്യം ചെയ്യണമെങ്കിലും അതിനെല്ലാം എപ്പോഴും ഒപ്പമുണ്ടാകുമായിരുന്നു ഡാഡി. ഒരിക്കലും നോ പറഞ്ഞിട്ടില്ല. എനിക്ക് കിട്ടിയതുപോലുള്ള മാതാപിതാക്കളെ എല്ലാവര്‍ക്കും കിട്ടില്ല. ഡാഡി മരിച്ചുവെന്നത് ഇപ്പോഴും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
ഞാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ പൃഥ്വിക്ക് പുറത്ത് ഷൂട്ടിന് പോകേണ്ട ആവശ്യം വന്നു. എന്നെ നോക്കാന്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. ഒരു സ്റ്റാഫ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നെ ഒറ്റയ്ക്ക് വിട്ട് പോകാന്‍ പൃഥ്വിക്ക് പേടിയുള്ളതുകൊണ്ടാണ് പൃഥ്വി തന്നെ എന്റെ അച്ഛനേയും അമ്മയേയും വിളിച്ച് വരുത്തി കുറച്ച് നാള്‍ എറണാകുളത്ത് നില്‍ക്കുമോയെന്ന് ചോദിച്ചത്. എന്നെ ഡെലിവറിക്ക് വീട്ടില്‍ വിടാന്‍ പൃഥ്വിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എറണാകുളത്ത് തന്നെ ഡെലിവറി നടക്കണമെന്ന് പൃഥ്വിക്ക് നിര്‍ബന്ധമായിരുന്നു.
നീ പോകണ്ട…. പ്ലീസ്… നീ ഇവിടെ തന്നെ നില്‍ക്കാമോയെന്ന് പൃഥ്വി ചോദിച്ചിരുന്നു. എന്നെ നോക്കാന്‍ വന്നതാണ് പിന്നെ അലംകൃത വന്ന ശേഷം അച്ഛനും അമ്മയും പോയില്ല. അലംകൃത ജനിച്ച് ഇരുപത് ദിവസം കഴിഞ്ഞപ്പോഴേക്കും പൃഥ്വി ഷൂട്ടിന് പോയി. അലംകൃതയും എന്റെ അച്ഛനേയും അമ്മയേയും മമ്മി ഡാഡിയെന്ന് തന്നെയാണ് വിളിക്കുന്നത്.
‘മകള്‍ ജനിച്ച ശേഷം എനിക്ക് എവിടേയും പോകാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനായിരുന്നു. ക്ലിനിക്കല്‍ ഡിപ്രഷനുമുണ്ടായിരുന്നു. ശേഷം തെറാപ്പി ചെയ്തു. എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു. അല്ലിയും ഞാനും മരണത്തിന്റെ വക്കില്‍ വരെ പോയിരുന്നു എന്നും സുപ്രിയ മേനോന്‍ പറഞ്ഞു.
