News
13 വര്‍ഷത്തെ പ്രണയ ബന്ധം വിവാഹത്തിലേയ്ക്ക്….?; കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, വരന്‍ റിസോര്‍ട്ട് ഉടമ
13 വര്‍ഷത്തെ പ്രണയ ബന്ധം വിവാഹത്തിലേയ്ക്ക്….?; കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, വരന്‍ റിസോര്‍ട്ട് ഉടമ
മലയാളികള്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നായിക നടിയാണ് കീര്‍ത്തി സുരേഷ്. ഒരു കാലത്ത് മലയാള സിനിമയിലെ സ്വപ്‌ന നായികയായിരുന്ന മേനകയുടെയും നിര്‍മ്മാതാവ് ജി.സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. അമ്മ മേനക സുരേഷിന്റെ പാത പിന്തുടര്‍ന്നാണ് കീര്‍ത്തിയും സിനിമയിലേക്ക് എത്തിയത്. നിര്‍മ്മാതാവായ അച്ഛന്‍ ജി സുരേഷ് കുമാറിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശനാണ് കീര്‍ത്തിയെ നായികയായി സിനിമയിലേക്ക് എത്തിച്ചത്.
ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയില്‍ ബാലതാരമായി കീര്‍ത്തി അഭിനയിച്ചിരുന്നു. അതിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന് കീര്‍ത്തിയെ 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ പ്രിയദര്‍ശന്‍ കൊണ്ടുവരുകയായിരുന്നു. ചിത്രത്തില്‍ നായികയായിരുന്നു കീര്‍ത്തി. മോഹന്‍ലാല്‍ ആണ് പ്രധാന കഥാപാത്രമായി എത്തിയത്.
തുടര്‍ന്ന് തമിഴില്‍ നിന്നടക്കം കൂടുതല്‍ അവസരങ്ങള്‍ കീര്‍ത്തിയെ തേടി എത്തുകയായിരുന്നു. തമിഴിലും തെലുങ്കിലും കീര്‍ത്തി നിറഞ്ഞു നില്‍ക്കുകയാണ്. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നായികയായ കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിലവില്‍ തമിഴ് സിനിമകളിലാണ് കീര്‍ത്തി കൂടുതലായി അഭിനയിക്കുന്നത്.
അതേസമയം, മുപ്പതുകാരിയായ കീര്‍ത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നടിയുടെ വിവാഹം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. അടുത്തിടെ കീര്‍ത്തി ഉടന്‍ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കീര്‍ത്തി വിവാഹത്തിന് സമ്മതം മൂളിയെന്നും സുരേഷും മേനകയും മകള്‍ക്ക് അനുയോജ്യനായ വരനെ തിരയുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ, നടിയെ സംബന്ധിച്ച മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കഴിഞ്ഞ 13 വര്‍ഷമായി കീര്‍ത്തി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാര്‍ത്ത. ഇവര്‍ സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്. വീട്ടുക്കാര്‍ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വര്‍ഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിനു മുന്‍പ് വന്ന അഭ്യൂഹങ്ങള്‍ പോലെ വെറുമൊരു അഭ്യൂഹം മാത്രമാണോ ഇതെന്ന് ഉറപ്പില്ലെങ്കിലും ഇതില്‍ വ്യക്തത നല്‍കി കീര്‍ത്തി തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തമിഴ് മാധ്യമങ്ങളിലാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. കീര്‍ത്തി മലയാളത്തിനേക്കാള്‍ ആരാധകര്‍ ഇന്ന് തമിഴ്‌നാട്ടിലുണ്ട്.
തമിഴില്‍ രജനികാന്ത്, സൂര്യ, വിജയ്, തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ വാശി എന്ന സിനിമയിലാണ് കീര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കീര്‍ത്തി എത്തിയത്. കീര്‍ത്തിയുടെ അച്ഛന്‍ ജി.സുരേഷ് കുമാര്‍ ആണ് ചിത്രം നിര്‍മിച്ചത്.
തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മാരി സെല്‍വരാജിന്റെ ഉദയനിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രണങ്ങളാകുന്ന മാമനനും അതില്‍ ഉള്‍പ്പെടുന്നു. തെലുങ്കില്‍ ചിരഞ്ജീവിക്കും നാനിക്കും ഒപ്പം ഓരോ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കീര്‍ത്തി അടുത്തിടെ ബിക്കിനിയിട്ട തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് ഏറെ വൈറലായിരുന്നു. ഒരു കൂട്ടര്‍ ഇതിനെ അഭിനന്ദിച്ച് എത്തിയപ്പോള്‍ വിമര്‍ശനവും പരിഹാസവുമായും ഒരു കൂട്ടര്‍ എത്തിയിരുന്നു. വൈകുന്നേരം സണ്‍ സെറ്റ് കാണുന്നതിനൊപ്പം എടുത്ത ചില ഫോട്ടോസാണ് നടി പുറത്ത് വിട്ടത്. അതില്‍ ബിക്കിനി ധരിച്ച് വെള്ളത്തില്‍ കിടക്കുന്നതും അല്ലാതെയുമായി നിരവധി ചിത്രങ്ങളുണ്ട്.
ശരീരം തുറന്ന് കാണിക്കുന്നതായി ഒന്നുമില്ലെങ്കിലും കീര്‍ത്തിയില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. കീര്‍ത്തിയും ബിക്കിനി ധരിച്ച് ഫോട്ടോയുമായി വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാലത്ത് കേവലം ലൈക്കുകള്‍ കിട്ടാന്‍ വേണ്ടി ശരീരം തുറന്ന് കാണിക്കുന്ന നിലയിലേക്കാണ് ഓരോ നടിമാരും പോകുന്നത്. അതുകൊണ്ട് ഉണ്ടായിരുന്ന ബഹുമാനം കൂടി പോയി കിട്ടി. പഴയ കീര്‍ത്തിയായിരുന്നു നല്ലത്.
നിങ്ങളും ബോളിവുഡിലെ നടിമാരെ പോലെയാവാന്‍ നില്‍ക്കരുത്. വസ്ത്രം കൂടുതല്‍ ധരിച്ചാലും സൗന്ദര്യത്തിന് യാതൊരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല. ഞാന്‍ കീര്‍ത്തിയുടെ വലിയ ആരാധകനാണ്. എന്നാല്‍ ഇങ്ങനെയുള്ള ഫോട്ടോസ് എനിക്കിഷ്ടപ്പെട്ടില്ല. സാരി ഉടുത്തുള്ള നിങ്ങളെ കാണാന്‍ എത്ര സുന്ദരിയാണെന്ന് അറിയാമോ എന്നാണ് ഒരു ആരാധകന്‍ കീര്‍ത്തിയോട് ചോദിച്ചിരുന്നത്.
