Connect with us

ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തണം; ആ മൊഴികള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

News

ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തണം; ആ മൊഴികള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തണം; ആ മൊഴികള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവിന് കാരണമായ വ്യക്തിയാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കവെയായിരുന്നു നിരവധി ഓഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പടെയുള്ള തെളിവുകളുമായി ബാലചന്ദ്രകുമാര്‍ രംഗപ്രവേശനം ചെയ്യുന്നത്. ഇതോടെ കേസിന്റെ ഗതി തന്നെ മാറുകയും തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

പിന്നാലെ ദിലീപ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവെന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കേസിലെ അതിപ്രധാനമായ രണ്ടാംഘട്ട വിചാരണ നടന്നുകൊണ്ടിരിക്കെ വൃക്ക രോഗത്തെ തുടര്‍ന്ന് ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. രണ്ട് വൃക്കകളും സ്തംഭിച്ച സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ തുടര്‍ച്ചയായ ഡയാലിസിസിന് വിധേയമാക്കുകയാണ്.

അതിനാല്‍ ബാലചന്ദ്രകുമാറിന് ഉടന്‍ കോടതിയില്‍ ഹാജരാവാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ വിസ്താരം വൈകാനാണ് സാധ്യത. കേസിന്റെ വിചാരണ ജനുവരി 31 നകം തീര്‍ക്കണമെന്ന സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ തന്റെ സാക്ഷി വിസ്താരം കമ്മീഷന്‍ വെച്ച് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നത്.

ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ സാങ്കേതിക വിദ്യകളുടെ സഹായം ഉള്‍പ്പടെ തേടിയേക്കാമെന്നും ആ മൊഴികള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്നുമാണ് രാഹുല്‍ ഈശ്വറും അഭിപ്രായപ്പെടുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

ഒരു മനുഷ്യനെന്ന നിലയില്‍ ബാലചന്ദ്രകുമാര്‍ എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നു. കേസ് വരികയും പോവുകയുമൊക്കെ ചെയ്യും. അദ്ദേഹത്തിന്റെ വൃക്ക തകരാറിലായെന്നാണ് അറിയാന്‍ സാധിച്ചത്. അദ്ദേഹം എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ച് വരട്ടെ. കുടുംബവും കുട്ടികളുമൊക്കെയുള്ള വ്യക്തിയാണ് അദ്ദേഹം. എത്രയും പെട്ടെന്ന് തിരിച്ച് വരാന്‍ പ്രാര്‍ത്ഥനകള്‍ നേരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മറ്റും ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനും സാധിക്കുമായിരിക്കും. അദ്ദേഹത്തിന്റെ മൊഴിക്ക് വളരെ പ്രധാന്യമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കം വെളിപ്പെടുത്തല്‍ എന്ന രീതിയില്‍ ബാലചന്ദ്രകുമാറിന്റെ പേര് പറഞ്ഞിട്ടുണ്ട്.

ബാലചന്ദ്രകുമാറിന്റെ മൊഴിക്ക് പ്രാധാന്യമുണ്ടെങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല, അവയെല്ലാം ശരിയും സത്യവും അല്ലെന്ന് വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷെ അദ്ദേഹത്തിന്റെ ഭാഗം കോടതിയില്‍ കേള്‍ക്കേണ്ടത് അത്യാവശ്യമാണ്. അതിന് കോടതി ഏതെങ്കിലും രീതിയിലുള്ള വഴി കണ്ടെത്തുമെന്ന കാര്യം ഉറപ്പാണെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.

ജനുവരി 31 വിചാരണ പൂര്‍ണ്ണമായും തീര്‍ക്കണമെന്നല്ല കോടതി പറഞ്ഞിരിക്കുന്നത്. ഒരു തീയതി കൊടുത്തിട്ട് അതിനെ ചുറ്റിപ്പറ്റി വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ട് നീണ്ടുപോയാലും അതിലൊന്നും വലിയ വ്യത്യാസമോ ബുദ്ധിമുട്ടോ ഉണ്ടാവില്ല. എന്തായാലും ആ കേസ് പെട്ടെന്ന് തീരട്ടെ. അതോടൊപ്പം തന്നെ ബാലചന്ദ്രകുമാര്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ച് വരട്ടെ.

അനുകൂലിക്കുന്നവരാണെങ്കിലും എതിര്‍ക്കുന്നവരാണെങ്കിലും വളരെ സൂക്ഷ്മതയോടെ നോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. എന്ത് തന്നെയായാലും ഇദ്ദേഹത്തിന്റെ വാദങ്ങള്‍ കോടതിയില്‍ വരണം. സമയം നീട്ടിക്കൊണ്ടുപോവല്‍, ലീഗല്‍ സ്ട്രാറ്റജി തുടങ്ങിയ സംശയങ്ങള്‍ പലരും ഉയര്‍ത്തിക്കൊണ്ടുവരാം. ദിലീപ് തന്നെ ഔദ്യോഗികമായി ഇത്തരമൊരു വാദം ഉന്നയിക്കുമോയെന്ന് അറിയില്ല.

എതിര്‍പ്പുണ്ടെങ്കിലും അനുകൂലമുണ്ടെങ്കിലും ബാലചന്ദ്രകുമാറിന്റെ വാദങ്ങള്‍ കേള്‍ക്കണം. കേസ് രണ്ടാമത് ഈ രീതിയില്‍ വളര്‍ന്ന് വരുന്നത് അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ കാരണമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പല അന്വേഷണങ്ങളുണ്ടാവുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഈ കേസില്‍ ശക്തമായ സാന്നിധ്യമുണ്ട്. ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍ ഏതെങ്കിലും സൗകര്യങ്ങള്‍ ഉപയോഗിച്ച് കോടതിയില്‍ ആ മൊഴി കോടതിയിലെത്തിക്കണം.

അറ്റവും മുറിയുമില്ലാത്ത കുറേ കാര്യങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. സന്ദര്‍ഭത്തില്‍ നിന്നും സാഹചര്യത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ ക്ലിപ്പുകള്‍ മാത്രമാണ് അത്. ദിലീപിനോട് വ്യക്തി വിരോധമുണ്ട്, ദിലീപ് ജാമ്യം നില്‍ക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത് ഉള്‍പ്പടേയുള്ള ക്ലിപ്പ് ദിലീപ് പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ വ്യക്തമാല്ലാത്ത കാര്യങ്ങളാണ് ബാലചന്ദ്രുകമാര്‍ പുറത്ത് വിട്ടത്. ഇക്കാര്യമെല്ലാം വ്യക്തമാവണമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.

More in News

Trending

Recent

To Top